Documents | വസ്തുവകകളുടെ ആധാരം തുടങ്ങിയ പ്രധാന ഡോക്യുമെന്റുകൾ നഷ്ടപ്പെട്ടോ? പകർപ് സ്വന്തമാക്കാം; എന്താണ് ചെയ്യേണ്ടത് എന്നറിയാം
ന്യൂഡെൽഹി: (www.kvartha.com) ആധാരം, രജിസ്ട്രേഷൻ പേപ്പറുകൾ, നിയമപരമായ അധികാരം നൽകുന്ന രേഖകൾ തുടങ്ങിയവ പോലുള്ള വസ്തുവകകളുടെ ഡോക്യുമെന്റുകൾ ഒരു വസ്തുവിന്റെ മേൽ ഒരാളുടെ ഉടമസ്ഥാവകാശം നിർവചിക്കുന്ന നിയമപരമായ രേഖകളാണ്. സ്വത്ത് കൈമാറ്റം (വിൽക്കൽ), ഇഷ്ടദാനം നൽകൽ അല്ലെങ്കിൽ പണയപ്പെടുത്തൽ എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾക്കും ഈ രേഖകൾ ആവശ്യമാണ്. റിയൽ എസ്റ്റേറ്റ് വിൽപനയിലും വാങ്ങലിലും ഇവ വളരെ പ്രധാനമാണ്. അതേസമയം ഇവ നഷ്ടപ്പെട്ടാൽ പല പ്രയാസങ്ങളും നേരിടേണ്ടി വരും. രേഖ നഷ്ടപ്പെട്ടാൽ വസ്തുവിനെ വിൽക്കാൻ കഴിയാതെ വരും. അതിനാൽ ഡോക്യുമെന്റുകൾ നഷ്ടപ്പെട്ടാൽ, ഡ്യൂപ്ലിക്കേറ്റ് നേടേണ്ടത് പ്രധാനമാണ്. അതിന് എന്താണ് ചെയ്യേണ്ടത് എന്നറിയാം.
1. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുക
ചില രേഖകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയാൽ, നിങ്ങൾ എത്രയും വേഗം പൊലീസിൽ അറിയിക്കുക.
വീടിന്റെ ഉടമ മാത്രമേ പരാതി നൽകാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എഫ്ഐആറിന്റെ പകർപ്പ് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക, വിൽപ്പന സമയത്ത് വാങ്ങുന്നവർക്ക് അത് ആവശ്യപ്പെടാം.
2. പരസ്യം പ്രസിദ്ധീകരിക്കുക
പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ശേഷം, ഒരു ഇംഗ്ലീഷ് ദിനപത്രത്തിലും ഏതെങ്കിലും പ്രാദേശിക പത്രത്തിലും സ്വത്ത് രേഖകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് പരസ്യം പ്രസിദ്ധീകരിക്കണം. ആരെങ്കിലും അത് കണ്ടെത്തി ആ സമയപരിധിക്കുള്ളിൽ തിരികെ നൽകുമോ എന്നറിയാൻ 15 ദിവസം കാത്തിരിക്കണം.
3. ഷെയർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകുക
എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ, ഷെയർ സർട്ടിഫിക്കറ്റിനായി നിങ്ങൾക്ക് ഹൗസിംഗ് സൊസൈറ്റിയിൽ അപേക്ഷിക്കാം. അംഗീകൃത റസിഡന്റ് വെൽഫെയർ അസോസിയേഷൻ (RWA) സൊസൈറ്റി മീറ്റിംഗ് വിളിക്കുകയും തെളിവ് (എഫ്ഐആർ) പരിശോധിക്കുകയും ചെയ്യും. നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, ഹൗസിംഗ് സൊസൈറ്റി നിങ്ങളിൽ നിന്ന് ഫീസ് ഈടാക്കി ഷെയർ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. കൂടാതെ, തുടർന്നുള്ള ഇടപാടുകൾക്ക് ആവശ്യമായതിനാൽ അവരിൽ നിന്ന് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) വാങ്ങിവെക്കുക.
4. നോട്ടറിയിൽ രജിസ്റ്റർ ചെയ്യുക
പത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യവും പൊലീസ് പരാതി നമ്പറും സഹിതം സ്വത്ത് ഡോക്യൂമെന്റുകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് സ്റ്റാമ്പ് പേപ്പറിൽ രേഖകൾ തയ്യാറാക്കുകയാണ് അടുത്ത ഘട്ടം. പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുകയും നോട്ടറിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യും. ഇത് നിയമപരമായി ഏറെ പ്രാധാന്യമുള്ളതാണ്.
5. ഡ്യൂപ്ലിക്കേറ്റ് തീറാധാരം നേടുക
വസ്തുവിന്റെ തീറാധാരം (Sale deed) തനിപ്പകർപ്പ് നേടുക എന്നതാണ് അവസാന ഘട്ടം. പൊലീസ് പരാതിയുടെ പകർപ്പുകൾ, പത്ര പരസ്യം, ഷെയർ സർട്ടിഫിക്കറ്റ്, നോട്ടറി സ്റ്റാമ്പ് ചെയ്ത മുദ്രപത്രം എന്നിവയുടെ പകർപ്പുകൾ രജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ച് ആവശ്യമായ ഫീസ് അടച്ച് തീറാധാരത്തിന്റെ ഡ്യൂപ്ലിക്കേറ്റ് സ്വന്തമാക്കാം. ഭൂമി, കെട്ടിടം തുടങ്ങിയ മുതലുകൾ കൈമാറ്റം ചെയ്യുന്നതിന് തയ്യാറാക്കുന്ന രേഖയാണിത്. സാധാരണ വസ്തു കച്ചവടം നടക്കുന്നത് തീറാധാരം മുഖേന ആണ്.
Keywords: News, National, Police, Complaint, Advertisement, Certificate, Lost Property Documents- Procedure for getting duplicate papers of property when you lose them.