മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ലുകൗട് നോടീസ് ഇറക്കി എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ്
Sep 6, 2021, 08:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 060.9.2021) മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് (ഇ ഡി) ലുകൗട് നോടീസ് ഇറക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ച് തവണ സമന്‍സ് അയച്ചിട്ടും അനില്‍ ദേശ്മുഖ് ചോദ്യംചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടി. ആഭ്യന്തരമന്ത്രിയായിരിക്കെ അനില്‍ ദേശ്മുഖ് 4.7 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നാണ് കേസ്.
കൂടാതെ, പൊലീസ് സേനയെ ഉപയോഗിച്ച് ഡാന്‍സ് ബാറുകളില്‍ നിന്ന് 100 കോടി പിരിച്ചെടുത്തുവെന്നും ആരോപണവും നിലനില്‍ക്കുന്നുണ്ട്. മുംബൈ പൊലീസ് മുന്‍ കമ്മീഷണര്‍ പര ഭീര്‍ സിംഗാണ് അനില്‍ ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ബോംബെ ഹൈകോടതി നിര്‍ദേശം അനുസരിച്ച് കേസില്‍ സിബിഐ ആന്വേഷം ആരംഭിക്കുകയും കള്ളപ്പണ ഇടപ്പടുകള്‍ കണ്ടെത്തിയതോടെ ഇഡി കേസെടുക്കുകയായായിരുന്നു.
അനില്‍ ദേശ്മുഖിന്റെ പഴ്‌സണല്‍ സെക്രടറിയെയും അസിസ്റ്റന്റിനെയും ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാലേകാല്‍ കോടി രൂപയുടെ സ്വത്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്. ചോദ്യംചെയ്യലിന് ഹാജരാകാനുള്ള ഇ ഡിയുടെ നോടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശ്മുഖ് നല്‍കിയ ഹര്‍ജി ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Keywords: Mumbai, News, National, Notice, Minister, Case, Police, Anil Deshmukh, Lookout Notice, Lookout Notice Issued Against Maharashtra Ex-Home Minister Anil Deshmukh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

