ലോക് ഡൗണ്‍ ലംഘിച്ച് കുടുംബസമേതം ക്ഷേത്രദര്‍ശനം നടത്തി; ഒഡീഷയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

 


ADVERTISEMENT

ഒഡീഷ: (www.kvartha.com 20.04.2020) ലോക് ഡൗണ്‍ ലംഘിച്ച് കുടുംബസമേതം ക്ഷേത്രദര്‍ശനം നടത്തിയ ഒഡീഷയിലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ മോശം പെരുമാറ്റത്തിന്റെ മേല്‍ ദുഷ്‌പെരുമാറ്റത്തിന്റെ പേരില്‍ കേസെടുത്തു. ദീപക് കുമാര്‍ ജെനെ എന്ന പൊലീസ് ഓഫീസര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഒഡീഷ പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി
ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ ജനങ്ങള്‍ പ്രവേശിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. എന്നാല ശനിയാഴ്ച ഉച്ചയ്ക്കാണ് ലോക് ഡൗണ്‍ ലംഘിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ കുടുംബസമേതം പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തിയത്.

ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥന്‍ ഇദ്ദേഹത്തെ തടയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് പൊലീസ് സ്റ്റേഷനില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലോക് ഡൗണ്‍ ലംഘിച്ച് കുടുംബസമേതം ക്ഷേത്രദര്‍ശനം നടത്തി; ഒഡീഷയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

Keywords: Odisha, News, National, Lockdown, Police, Suspension, Family, Temple, COVID19, Case, Report, Police Station, Lockdown violation; Odisha police officer suspended for visiting Puri Jagannath temple with family 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia