നാഗ്പൂര്‍: (www.kvartha.com 11.03.2021) കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റിയില്‍ മാര്ച് 15 മുതല്‍ 21 വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച 1710 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. എട്ട് പേര് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. വ്യവസായ ശാലകളും അത്യാവശ്യ സര്‍വീസുകളും പ്രവര്‍ത്തിക്കും. സര്‍കാര്‍ ഓഫീസുകള്‍ 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ഏഴിന കര്‍മപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ പരിശോധന, ഹോട്ട്സ്പോട്ടുകളില്‍ കൂട്ട പരിശോധന, മരണങ്ങളുടെ ഓഡിറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Keywords: News, National, COVID-19, Lockdown, Death, Lockdown imposed in Nagpur between March 15-21
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.