ലോക് ഡൗണ്‍ ലംഘിച്ച് കുമാരസ്വാമിയുടെ മകന്റെ വിവാഹം; കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Apr 23, 2020, 15:21 IST
ADVERTISEMENT
ബംഗളൂരു: (www.kvartha.com 23.04.2020) ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും ചലച്ചിത്രതാരവുമായ നിഖില്‍ ഗൗഡയുടെ വിവാഹം നടത്തിയ സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് കര്‍ണാടക ഹൈക്കോടതി. ഏത് സാഹസാഹര്യത്തിലാണ് നിഖില്‍ ഗൗഡയുടെ വിവാഹത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
ബംഗളൂരുവിലെ രാമനഗരിയിലെ ഒരു ഫാം ഹൗസില്‍ വച്ച് ഏപ്രില്‍ 17നായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ സമൂഹിക അകലം പാലിച്ചിരുന്നില്ല. മുഖാവരണവും, ഗ്ലൗസും ധരിച്ചുമില്ല. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന് പറഞ്ഞിരുന്നു. എന്നാല്‍ കുമാരസ്വാമിയെ ന്യായീകരിച്ചു മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ രംഗത്ത് വന്നിരുന്നു.

Keywords: Bangalore, News, National, Lockdown, wedding, High Court, Government, Nikhil kumaraswamy, Kumaraswamy, Lockdown; HC seeks govt's reply on nikhil kumaraswamy's wedding
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.