SWISS-TOWER 24/07/2023

മദ്യലഹരിയില്‍ അഴിഞ്ഞാടിയ പോലീസ് ഉദ്യോഗസ്ഥയെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു

 


ADVERTISEMENT

ന്യൂഡല്‍ഹി: വനിതകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഏറെ വിമര്‍ശനമേല്‍ക്കേണ്ടി വന്നവരാണ് ഡല്‍ഹി പോലീസ്. ഇപ്പോഴിതാ സ്വന്തം ഡിപാര്‍ട്ട്‌മെന്റിലെ തന്നെ സ്ത്രീ ഉദ്യോഗസ്ഥകള്‍ ഡല്‍ഹി പോലീസിന് തലവേദന സൃഷ്ടിക്കുകയാണ്. മദ്യലഹരിയില്‍ അഴിഞ്ഞാടിയ പോലീസ് ഉദ്യോഗസ്ഥയെ നാട്ടുകാര്‍ കൈകാര്യം ചെയ്തതോടെയാണ് ഡല്‍ഹി പോലീസിന് വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്.

മദ്യലഹരിയില്‍ അഴിഞ്ഞാടിയ പോലീസ് ഉദ്യോഗസ്ഥയെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തുവനിത ഇന്‍സ്‌പെക്ടര്‍ അനുവാണ് മദ്യപിച്ച് നാട്ടുകാര്‍ക്ക് പ്രശ്‌നം സൃഷ്ടിച്ചത്. ഞായറാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവം. തന്റെ കാറില്‍ എസ്.ഐ ലക്ഷ്മണുമൊത്ത് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അനു. ഇരുവരും മദ്യപിച്ചിരുന്നു. അനുവിന്റെ കാറിനെ മറികടക്കാന്‍ നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാറിന് അനു ഇടം നല്‍കാതിരുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. പോലീസ് കാറിനെ യുവാക്കള്‍ മറികടക്കാന്‍ വീണ്ടും ശ്രമിച്ചതോടെ അനു പ്രകോപിതയാവുകയും വാഹനം തടഞ്ഞുനിര്‍ത്തി യുവാക്കളെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ ലക്ഷമണും യുവാക്കളെ അസഭ്യം പറയാനും മര്‍ദ്ദിക്കാനും തുടങ്ങി.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പോലീസിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റം കണ്ട് അനുവിനേയും ലക്ഷമണനേയും കൈകാര്യം ചെയ്തു. അനു പോലീസ് ഹെല്പ് ലൈനിലേയ്ക്ക് വിളിച്ചറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

SUMMARY:
New Delhi: At a time when the Delhi police is under intense pressure to end the rising crime wave against women in the national capital, it now faces a new challenge of controlling its own errant women personnel.

Keywords: New Delhi, Delhi police, Woman, Controlling, Personnel,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia