പണമില്ലാത്ത എടിഎമ്മിന്റെ ശവമടക്ക് നടത്തി ജെഡിയു

 


ബാംഗ്ലൂര്‍: (www.kvartha.com 10.12.2016) നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നോട്ട് പിന്‍ വലിക്കല്‍ നയത്തോടെ ജെഡിയുവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അനുഭാവം പ്രകടിപ്പിച്ചെങ്കിലും നേതാവിന്റെ അനുഭാവത്തോട് അനുയായികള്‍ക്ക് അനുഭാവമില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ പ്രാദേശിക നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പണമില്ലാത്ത എടിഎമ്മിന്റെ അന്തിമ സംസ്‌ക്കാര ചടങ്ങുകള്‍ നിര്‍വഹിച്ചു.

മൈസൂര്‍ ബാങ്ക് സര്‍ക്കിളിലെ എടിഎമ്മിന്റെ സംസ്‌ക്കാര ചടങ്ങുകളാണ് അവര്‍ നിര്‍വഹിച്ചത്. പൊതുജന മദ്ധ്യത്തിലായിരുന്നു സംസ്‌ക്കാരം നടന്നത്.

പണമില്ലാത്ത എടിഎമ്മിന്റെ ശവമടക്ക് നടത്തി ജെഡിയു


ഒരു മാസത്തിന് ശേഷവും പ്രസ്തുത എടിഎമ്മില്‍ പണമില്ലാത്തതിനാല്‍ എടിഎമ്മിന്റെ അന്തിമ കര്‍മ്മം നിര്‍വഹിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രാദേശിക നേതാവ് കുമാര്‍ ജഹാംഗീര്‍ദാര്‍ പറഞ്ഞു.

അന്തിമസംസ്‌ക്കാരത്തിന്റെ പ്രസാദം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മാത്രമേ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ക്കറിയാനാകൂ. ഞങ്ങളുടെ കൈയ്യില്‍ പണമില്ല. ഉള്ള പണം ബാങ്കില്‍ നിന്നെടുക്കാന്‍ സാധിക്കാത്ത നിലയിലാണ് ഞങ്ങള്‍. ഒറ്റ എടിഎം പോലും പ്രവര്‍ത്തിക്കുന്നില്ല. സഹകരിക്കാനാണ് അധികൃതര്‍ പറയുന്നത്. എങ്ങനെയാണിവരോട് സഹകരിക്കേണ്ടത്? ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ് ജഹാംഗീര്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: Janata Dal United leader and Bihar chief minister Nitish Kumar may be openly supporting the demonetisation move initiated by Prime Minister Narendra Modi, but several JD(U) supporters and locals in Bengaluru staged protests against it by performing the last rites of an ATM machine near the Mysore Bank Circle.

Keywords: National, Janata Dal United, ATM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia