Lawyers Clash | ഡെല്‍ഹി തീസ് ഹസാരി കോടതിയില്‍ അഭിഭാഷകര്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്ന് വെടിവയ്പ്; കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്
Jul 5, 2023, 17:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് വെടിവയ്പ് നടന്നതായി റിപോര്‍ട്. വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകന്‍ വായുവിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പൊലീസ് പറയുന്നത്: അഭിഭാഷകര്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെയ്പുണ്ടായത്. ഒമ്പത് റൗന്‍ഡ് വെടിയുതിര്‍ത്തതായാണ് റിപോര്‍ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്, കോടതി വളപ്പില്‍ എങ്ങനെ ആയുധമെത്തി, വെടിയുതിര്‍ത്തയാള്‍ക്ക് പിസ്റ്റളിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും. അതേസമയം വെടിവയ്പില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
Keywords: New Delhi, News, National, Lawyer, Tis Hazari Court, Clash, Lawyers fire in the air at Delhi's Tis Hazari Court amid clash.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

