കൂടംകുളം: പ്രക്ഷോഭകര്‍ക്കെതിരെ ലാത്തിചാര്‍ജ്ജും ഗ്രനേഡ് ആക്രമണവും
Sep 10, 2012, 14:46 IST
ADVERTISEMENT
കൂടംകുളം: കൂടം കുളം ആണവനിലയത്തില്‍ വാതകം നിറയ്ക്കനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പോലീസ് ലാത്തിചാര്‍ജ്ജും ഗ്രനേഡ് ആക്രമണവും. ആണവോര്‍ജ വിരുദ്ധസമിതി നടത്തുന്ന സമരത്തിനെതിരെയാണ് പോലീസിന്റെ ലാത്തിചാര്‍ജ്ജ്. സമരക്കാര്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്ലാന്റ് അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്ലാന്റിലേക്കുളള മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സമീപത്തെ കടല്‍തീരത്ത് കൂടിയിരുന്നാണ് സമരക്കാര്‍ പ്രതിഷേധം തുടരുന്നത്.
നിരോധനാജ്ഞ ലംഘിച്ച് മൂവായിരത്തോളം പേരാണ് സമരരംഗത്തുളളത്. ആണവനിലയത്തിനെതിരായ മുഴുവന്‍ ഹര്‍ജികളും മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് പ്ലാന്റില്‍ ഇന്ധനം നിറയ്ക്കാന്‍ നടപടി തുടങ്ങിയത്.
Keywords: National, Koodamkulam, protesters, Lathi charge, Grenade, Police, Natives, Arrest,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

