SWISS-TOWER 24/07/2023

കൂടംകുളം: പ്രക്ഷോഭകര്‍ക്കെതിരെ ലാത്തിചാര്‍ജ്ജും ഗ്രനേഡ് ആക്രമണവും

 


ADVERTISEMENT

കൂടംകുളം: പ്രക്ഷോഭകര്‍ക്കെതിരെ ലാത്തിചാര്‍ജ്ജും ഗ്രനേഡ് ആക്രമണവും
കൂടംകുളം: കൂടം കുളം ആണവനിലയത്തില്‍ വാതകം നിറയ്ക്കനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പോലീസ് ലാത്തിചാര്‍ജ്ജും ഗ്രനേഡ് ആക്രമണവും. ആണവോര്‍ജ വിരുദ്ധസമിതി നടത്തുന്ന സമരത്തിനെതിരെയാണ്‌ പോലീസിന്റെ ലാത്തിചാര്‍ജ്ജ്. സമരക്കാര്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്ലാന്റ് അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്ലാന്റിലേക്കുളള മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സമീപത്തെ കടല്‍തീരത്ത് കൂടിയിരുന്നാണ് സമരക്കാര്‍ പ്രതിഷേധം തുടരുന്നത്. 

നിരോധനാജ്ഞ ലംഘിച്ച് മൂവായിരത്തോളം പേരാണ് സമരരംഗത്തുളളത്. ആണവനിലയത്തിനെതിരായ മുഴുവന്‍ ഹര്‍ജികളും മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് പ്ലാന്റില്‍ ഇന്ധനം നിറയ്ക്കാന്‍ നടപടി തുടങ്ങിയത്.

Keywords: National, Koodamkulam, protesters, Lathi charge, Grenade, Police, Natives, Arrest, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia