മുതിര്‍ന്നവര്‍ക്ക് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പേരമകന്‍, യുവാക്കള്‍ക്ക് 'ആപ്പിള്‍ ഗയ്'

 


ന്യൂഡല്‍ഹി: (www.kvartha.com 28/01/2015) ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ആദര്‍ശ് ശാസ്ത്രിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മുന്‍ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പേരമകനാണ് ആദര്‍ശ്. ആപ്പിളിന്റെ ഇന്ത്യയിലെ യൂണിറ്റില്‍ സെയില്‍സ് ഹെഡ് ആയിരുന്നു ഇദ്ദേഹം. പ്രതിവര്‍ഷം ഒന്നരകോടിയായിരുന്നു ഇദ്ദേഹത്തിന്റെ ശമ്പളം. ഈ ജോലി രാജിവെച്ചാണിദ്ദേഹം രാഷ്ട്ര സേവനത്തിനിറങ്ങിയിരിക്കുന്നത്.

കൈലാഷ്പുരി എക്സ്റ്റന്‍ഷന്‍ ഓഫ് ദ്വാരകയില്‍ നിന്നുമാണിദ്ദേഹം മല്‍സരിക്കുന്നത്. പ്രായമായവര്‍ക്ക് ഇടയിലേയ്ക്ക് വോട്ട് പിടിക്കാനിറങ്ങുമ്പോള്‍ ആദര്‍ശ് ശാസ്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പേരമകനാകും. യുവാക്കള്‍ക്ക് അടുത്തെത്തുമ്പോള്‍ ആപ്പിളില്‍ നിന്നും രാജിവെച്ച് രാഷ്ട്രസേവനത്തിനിറങ്ങിയ യുവാവുമാകും ഇദ്ദേഹം.

ആദര്‍ശ് ശാസ്ത്രിയുടെ ഭൂരിഭാഗം പോസ്റ്ററുകളിലും സ്റ്റിക്കറുകളിലും ബാഡ്ജുകളിലും തൊപ്പികളിലും ബഹാദൂര്‍ ശാസ്ത്രിയുടേയും കേജരിവാളിന്റേയും ചിത്രമുണ്ട്.
മുതിര്‍ന്നവര്‍ക്ക് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പേരമകന്‍, യുവാക്കള്‍ക്ക് 'ആപ്പിള്‍ ഗയ്'
SUMMARY:
Adarsh Shastri can identify himself either as a grandson of former PM Lal Bahadur Shastri, or as a technocrat who quit as Apple India sales head to join politics. Now an Aam Aadmi Party candidate, he has been using either of those identities, though usually not both, depending on whom he is addressing as he travels from door to door at Kailashpuri Extension of Dwarka.

Keywords: AAP, Candidate, PM Lal Bahadur Shastri, Bahadur Shastri
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia