Disqualified | ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി; നടപടി വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കവരത്തിയിലെ സെഷൻസ് കോടതി ശിക്ഷ വിധിച്ച തീയതിയായ ജനുവരി 11 മുതൽ ഫൈസലിനെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Aster mims 04/11/2022

ഭരണഘടനയുടെ ആർട്ടിക്കിൾ 102 (എൽ) (ഇ) പ്രകാരമാണ് തീരുമാനം. വധശ്രമക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലക്ഷദ്വീപ് കോടതി ഫൈസൽ ഉൾപെടെ നാല് പേർക്ക് ബുധനാഴ്ച 10 വർഷം തടവ് വിധിച്ചിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് മുഹമ്മദ് ഫൈസലും കൂട്ടാളികളും തടവ് ശിക്ഷ അനുഭവിക്കുന്നത്.

Disqualified | ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി; നടപടി വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത്, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പരേതനായ പിഎം സഈദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ഫൈസലും കൂട്ടാളികളും ശിക്ഷിക്കപ്പെട്ടത്. കേസിൽ പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും കവരത്തി സെഷൻസ് കോടതി വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടവരെല്ലാം ബന്ധുക്കളാണ്.

Keywords: News, New Delhi, National, Case, Politics, Lakshadweep, MP, Disqualified, Lok Sabha, Lakshadweep MP Disqualified From Lok Sabha After Attempt To Murder Conviction.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia