Disqualified | ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി; നടപടി വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കവരത്തിയിലെ സെഷൻസ് കോടതി ശിക്ഷ വിധിച്ച തീയതിയായ ജനുവരി 11 മുതൽ ഫൈസലിനെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 102 (എൽ) (ഇ) പ്രകാരമാണ് തീരുമാനം. വധശ്രമക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലക്ഷദ്വീപ് കോടതി ഫൈസൽ ഉൾപെടെ നാല് പേർക്ക് ബുധനാഴ്ച 10 വർഷം തടവ് വിധിച്ചിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് മുഹമ്മദ് ഫൈസലും കൂട്ടാളികളും തടവ് ശിക്ഷ അനുഭവിക്കുന്നത്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത്, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പരേതനായ പിഎം സഈദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ഫൈസലും കൂട്ടാളികളും ശിക്ഷിക്കപ്പെട്ടത്. കേസിൽ പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും കവരത്തി സെഷൻസ് കോടതി വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടവരെല്ലാം ബന്ധുക്കളാണ്.
Keywords: News, New Delhi, National, Case, Politics, Lakshadweep, MP, Disqualified, Lok Sabha, Lakshadweep MP Disqualified From Lok Sabha After Attempt To Murder Conviction.

