കൂടംകുളം: ആണവ നിലയത്തിനെതിരെയുള്ള സമരം കടലിലേയ്ക്ക്. പ്രക്ഷോഭകര്‍ ഇന്ന് സമരം നടത്തുന്നത് കടലില്‍ ഇറങ്ങിയാണ്. മദ്ധ്യപ്രദേശില്‍ നടന്ന ജലസത്യാഗ്രഹത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് പ്രക്ഷോഭകര്‍ പുതിയ സമരമാര്‍ഗം സ്വീകരിക്കുന്നത്. ഇടിയന്തകരയിലെ കടല്‍ തീരത്താണു സത്യാഗ്രഹ സമരം നടക്കുന്നത്.
നാല് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭകര്‍ സമരം നടത്തുന്നത്. ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവക്കുക, പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക, പോലിസ് വരുത്തി വച്ച നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കുക, പോലിസ് കസ്റ്റടിയില്‍ ഉള്ളവരെ വിട്ടയക്കുക എന്നിവയാണ് ആവശ്യങ്ങള്‍.
ഇതിനിടെ പ്രക്ഷോഭകര്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ പ്രക്ഷോഭകര്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനെതിരെ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇന്ധനം നിറയ്ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട്ടിലെ ഒരു സന്നദ്ധ സംഘടനയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആണവനിലയത്തിനെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്
SUMMERY: Kudankulam: Taking a cue from the 'Jal Satyagraha' activists in Madhya Pradesh, opponents of the Kudankulam Nuclear Power Plant will stand in the sea off Idianthakarai coast today as a stepped-up form of agitation.
Keywords: National, Protest, Jalsathyagraha, Koodamkulam Nuclear Plant,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.