ഡ്യൂട്ടിക്കിടെ നമസ്‌കാരം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

 
KSRTC bus driver offering prayers while seated in the passenger seat.
KSRTC bus driver offering prayers while seated in the passenger seat.

Photo: Arranged

● ഹംഗല്‍ യൂണിറ്റിലെ എ.ആര്‍. മുല്ലയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
● ഏപ്രിൽ 28-ന് ഹംഗലിനും വിശാൽഗഡിക്കും ഇടയിലായിരുന്നു സംഭവം.
● ഹുബ്ബള്ളിയിൽ ബസ് നിർത്തിയായിരുന്നു നമസ്കാരം.
● യാത്രക്കാരുടെ സാന്നിധ്യത്തിലായിരുന്നു ഡ്രൈവറുടെ പ്രവൃത്തി.
● സോഷ്യൽ മീഡിയയിലും മുഖ്യധാര മാധ്യമങ്ങളിലും വാർത്തയായിരുന്നു.
● ഹിന്ദുത്വ സംഘടനകളും നടപടി ആവശ്യപ്പെട്ടിരുന്നു.

ബംഗളൂരു: (KVARTHA) ഡ്യൂട്ടി സമയത്ത് ബസ് നിര്‍ത്തി നമസ്‌കാരം നിര്‍വഹിച്ച കര്‍ണാടക ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. ഹാവേരി ഡിവിഷണല്‍ കണ്‍ട്രോളറാണ് നോര്‍ത്ത് വെസ്റ്റ് കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ഹാവേരി ഡിവിഷന്‍ മുഖേന സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കെഎസ്ആര്‍ടിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പെരുമാറ്റച്ചട്ടവും അച്ചടക്കവും തെറ്റിച്ചതിന് ഹംഗല്‍ യൂണിറ്റിലെ ഡ്രൈവറായ എആര്‍ മുല്ലയെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ മുല്ല സര്‍വീസ് നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയെന്നും, അദ്ദേഹത്തിന്റെ സേവനം തുടരുന്നത് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തതായും ഉത്തരവില്‍ പറയുന്നു.

സസ്പെന്‍ഷന്‍ നോട്ടീസിലെ പ്രധാന ഭാഗങ്ങള്‍: 'ഏപ്രില്‍ 28 ന് ഹംഗലിനും വിശാല്‍ഗഡിക്കും ഇടയില്‍ ആര്‍ടിസി ബസ് ഓടിക്കാന്‍ നിങ്ങളെ (മുല്ല) ചുമതലപ്പെടുത്തിയിരുന്നു. ഏപ്രില്‍ 29 ന് വൈകുന്നേരം 5.30 ന് വിശാല്‍ഗഡില്‍ നിന്ന് ഹംഗലിലേക്ക് മടങ്ങുമ്പോള്‍ ഹുബ്ബള്ളി നഗരത്തില്‍ ബസ് നിര്‍ത്തി യാത്രാക്കാരുടെ സീറ്റിലിരുന്ന് നിങ്ങള്‍ നമസ്‌കാരം നിര്‍വഹിച്ചതായി കണ്ടെത്തി.'

'നിങ്ങള്‍ പൊതുസേവനത്തിലിരിക്കെ യാത്രക്കാരുടെ സാന്നിധ്യത്തില്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തി. ഈ സംഭവം സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും നിങ്ങളുടെ പ്രവൃത്തി സ്ഥാപനത്തിന് മോശം പ്രതിച്ഛായ ഉണ്ടാക്കുകയും ചെയ്തു.'
സസ്പെന്‍ഷന്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. സസ്പെന്‍ഷന്‍ കാലയളവില്‍ കെഎസ്ആര്‍ടിസി നിയമങ്ങള്‍ അനുസരിച്ച് മുല്ലക്ക് ശമ്പളത്തിന്റെ പകുതി ലഭിക്കും.

കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ ബുധനാഴ്ചയാണ് നമസ്‌കാരം നിര്‍വഹിക്കാന്‍ ബസ് നിര്‍ത്തിയതായി ആരോപിക്കപ്പെടുന്ന സംഭവം നടന്നത്. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ ആര്‍ടിസി അധികൃതരെ ചോദ്യം ചെയ്തിരുന്നു. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബസ്സില്‍ നമസ്‌കരിച്ചതിന് ആര്‍ടിസി ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ചില ഹിന്ദുത്വ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

KSRTC driver in Karnataka was suspended for stopping the bus and offering prayers during duty hours, leading to a social media debate and action by the transport corporation for violating conduct rules.

#KSRTC, #DriverSuspended, #PrayerControversy, #Karnataka, #SocialMedia, #Bus

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia