റോഡിലൂടെ നടന്നുനീങ്ങിയ യുവതിയെ തട്ടിയെടുത്ത് കാറില്‍ മൂന്ന് മണിക്കൂറോളം കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി
Jun 1, 2016, 12:40 IST
കൊല്‍ക്കത്ത: (www.kvartha.com 01.06.2016) നാടിനെ നടുക്കിയ പാര്‍ക്ക് സ്ട്രീറ്റ് കൂട്ടലൈംഗീക പീഡനത്തിന് ശേഷം കൊല്‍ക്കത്തയില്‍ നിന്നും ഞെട്ടിക്കുന്ന മറ്റൊരു പീഡനം. ഞായറാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. സെക്ടര്‍ 5 ടെക്ക് ഹബ്ബിലൂടെ നടന്നുനീങ്ങിയ യുവതിയെ വലിച്ച് കാറിലിട്ട് മൂന്ന് മണിക്കൂറോളം കൂട്ട ലൈംഗീകപീഡനത്തിനിരയാക്കി. ശേഷം യുവതിയെ റോഡിലെറിഞ്ഞു.
വിഐപി റോഡിലെ കയ്ഖലിക്ക് സമീപമുള്ള ഒരു ബാറിലെ ഗായികയാണ് യുവതി. തന്റെ ഷിഫ്റ്റ് കഴിഞ്ഞ് അടുത്തുള്ള കഫേയിലേയ്ക്ക് ചായ കുടിക്കാനായി നീങ്ങുകയായിരുന്നു അവര്‍. കൊല്‍ക്കത്തയില്‍ പുതിയ ആളായതിനാല്‍ അവര്‍ ഒരാളോട് വഴി ചോദിച്ചു. എന്നാല്‍ തെറ്റായ വഴിയാണിയാള്‍ പറഞ്ഞുകൊടുത്തത്.
യുവതി നടന്നുനീങ്ങുന്നതിനിടയില്‍ ഇയാള്‍ സുഹൃത്തുക്കളെ ഫോണ്‍ ചെയ്ത് വരുത്തി. കാറിലെത്തിയ ഇവര്‍ യുവതിയെ കാറിനുള്ളിലേയ്ക്ക് വലിച്ചുകയറ്റി. നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറില്‍ ഇവര്‍ യുവതിയെ കൂട്ട ലൈംഗീകപീഡനത്തിനിരയാക്കി.
പുലര്‍ച്ചെ 3.30ഓടെ സാള്‍ട്ട് ലേക്കിന് സമീപമുള്ള ഒരു കനാലിന് സമീപം കാര്‍ നിര്‍ത്തി. ഈ
സമയം ജനാല തുറന്ന് യുവതി സഹായത്തിനായി നിലവിളിച്ചു. ഇതോടെ ഭയന്നുപോയ പ്രതികള്‍ യുവതിയെ റോഡിലേയ്‌ക്കെറിഞ്ഞ് കടന്നുകളഞ്ഞു.
ഒരു ടാക്‌സി ഡ്രൈവറാണ് രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെ ആദ്യം കാണുന്നത്. തുടര്‍ന്നിയാള്‍ പോലീസില്‍ വിവരം നല്‍കി. യുവതിയുടെ നില അതീവ ഗുരുതരമാണ്.
യുവതി നടന്നുനീങ്ങുന്നതിനിടയില്‍ ഇയാള്‍ സുഹൃത്തുക്കളെ ഫോണ്‍ ചെയ്ത് വരുത്തി. കാറിലെത്തിയ ഇവര്‍ യുവതിയെ കാറിനുള്ളിലേയ്ക്ക് വലിച്ചുകയറ്റി. നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറില്‍ ഇവര്‍ യുവതിയെ കൂട്ട ലൈംഗീകപീഡനത്തിനിരയാക്കി.
പുലര്‍ച്ചെ 3.30ഓടെ സാള്‍ട്ട് ലേക്കിന് സമീപമുള്ള ഒരു കനാലിന് സമീപം കാര്‍ നിര്‍ത്തി. ഈ
ഒരു ടാക്‌സി ഡ്രൈവറാണ് രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെ ആദ്യം കാണുന്നത്. തുടര്‍ന്നിയാള്‍ പോലീസില്‍ വിവരം നല്‍കി. യുവതിയുടെ നില അതീവ ഗുരുതരമാണ്.
SUMMARY: Kolkata: In a chilling re-run of the Park Street abuse horror, a woman was dragged into a car in the Sector V tech hub in Salt Lake around midnight on Sunday and was gangabused for over three hours inside the moving vehicle before being dumped, battered and bloodied. Police have identified leads to track down the offenders.
Keywords: Kolkata, Park Street abuse horror, Woman, Dragged, Car, Sector V tech hub, Salt Lake, Midnight, Sunday, Gang abused, Three hours, Moving vehicle, Dumped, Battered, Bloodied.
Keywords: Kolkata, Park Street abuse horror, Woman, Dragged, Car, Sector V tech hub, Salt Lake, Midnight, Sunday, Gang abused, Three hours, Moving vehicle, Dumped, Battered, Bloodied.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.