Highway | കൊല്‍കതയില്‍ നിന്ന് തായ്ലന്‍ഡിലേയ്ക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു; 4 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും
Jun 18, 2023, 09:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കൊല്‍കതയില്‍ നിന്ന് തായ്ലന്‍ഡിലേയ്ക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ എന്ന പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് റിപോര്‍ട്. ഇന്‍ഡ്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇന്‍ഡ്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേയെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ധാരണയിലായത്.
2002 ഏപ്രിലില്‍ ഇന്‍ഡ്യയും മ്യാന്‍മറും തായ്ലന്‍ഡും തമ്മില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇന്‍ഡ്യയും സൗത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് അസോസിയേഷനും (ആസിയാന്‍) തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പിന്നിലെ ലക്ഷ്യം. പദ്ധതിയുടെ ആശയം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടേതാണ്.
ഇന്‍ഡ്യയില്‍ മണിപ്പൂരിലെ അതിര്‍ത്തി ഗ്രാമമായ മോറെയില്‍ നിന്നാരംഭിച്ച് കൊഹിമ, ഗുവാഹതി, ശ്രീരാംപുര്‍, സിലിഗുരി വഴി കൊല്‍കതയിലെത്തും. ഈ ഹൈവേയുടെ ആകെ നീളം 2800 കിലോമീറ്ററായിരിക്കും. ബാങ്കോക്കില്‍ നിന്ന് ആരംഭിക്കുന്ന ഈ നാലുവരിപ്പാത തായ്ലന്‍ഡിലെ സുഖോതായ്, മയീ സോട് മ്യാന്‍മറിലെ യന്‍ഗോന്‍, മണ്ടലയ്, കലേവ, തമു എന്നീ നഗരങ്ങള്‍ പിന്നിട്ടാണ് ഇന്‍ഡ്യയിലെത്തുന്നത്.
Keywords: New Delhi, News, National, Highway, Kolkata Bangkok Highway likely to open in coming 4 years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

