SWISS-TOWER 24/07/2023

അഹമ്മദാബാദ് സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് കൊച്ചി സ്വദേശിയുടേത്‌

 


അഹമ്മദാബാദ് സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് കൊച്ചി സ്വദേശിയുടേത്‌
അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് കൊച്ചി സ്വദേശിയുടേതെന്ന്‌ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ കണ്ടെത്തി. സ്ഫോടനത്തില്‍ തകര്‍ന്ന ബൈക്കിന്റെ ഷാസി നമ്പറില്‍ തുടങ്ങിയ അന്വേഷണമാണ്‌ ഒടുവില്‍ കൊച്ചി സ്വദേശിയില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ ബൈക്കുടമയെ നാലുവര്‍ഷമായി കാണാനില്ലെന്ന്‌ ബന്ധുക്കള്‍ വെളിപ്പെടുത്തി. മുംബൈയിലും ഗുജറാത്തിലും 2008ല്‍ നടന്ന സ്ഫോടനത്തിന് ഉപയോഗിച്ച നാലു ബൈക്കുകളുടെ അവശിഷ്ടങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ ഒരു ബൈക്കിന്റെ ഷാസി നമ്പര്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം കൊച്ചിയിലെത്തിയത്. ബൈക്ക് ഉടമയെ തേടി മട്ടാഞ്ചേരി ആര്‍ടിഒ ഓഫീസ്, കൊച്ചി നഗരസഭാ ഓഫീസ്, റേഷന്‍ കട, സമീപത്തെ വീടുകള്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തി.

ഇതില്‍ നിന്നാണ് ബൈക്ക് മട്ടാഞ്ചേരി സ്വദേശിയുടേതാണെന്നും എന്നാല്‍ നാലു വര്‍ഷമായി ഇയാളെ കാണാനില്ലെന്നും വ്യക്തമായത്. ബൈക്ക് ഉടമയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചെങ്കിലും ഇയാളുടെ തിരോധാനത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. അടുത്ത ബന്ധുക്കള്‍ക്കു പോലും ഇയാള്‍ എവിടെയുണ്ടെന്ന് ധാരണയില്ല. ബൈക്ക് ഉടമയായ മട്ടാഞ്ചേരി സ്വദേശിയെത്തേടി എന്‍ഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം കാച്ചപ്പള്ളി ജ്വല്ലറി കവര്‍ച്ചാ കേസില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത തടിയന്റ വിട നസീറിന് വാഹനമോഷണക്കേസുകളിലും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ വഴിക്കും എന്‍ഐഎ അന്വേഷണം നടത്തും.

English Summery
Kochi native involved in Ahmadabad blast. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia