Warship | കൊച്ചിയിലെ സിഎസ്എല്‍ നിര്‍മിക്കുന്ന ആദ്യ യുദ്ധക്കപ്പലിന് കീല്‍ സ്ഥാപിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) കൊച്ചിയിലെ സിഎസ്എല്‍ (CSL) നിര്‍മിക്കുന്ന ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ ക്രാഫ്റ്റ് (ASW SWC) പദ്ധതിയിലുള്‍പെട്ട ആദ്യ യുദ്ധക്കപ്പലിന് (BY 523, Mahe) കീല്‍ സ്ഥാപിച്ചു. വൈസ് അഡ്മിറല്‍ കിരണ്‍ ദേശ്മുഖ്, സിഡബ്ല്യൂപി&എ (CWP&A), മധു എസ് നായര്‍, സിഎംഡി (CMD), സിഎസ്എല്‍ (CSL) എന്നിവരും ഇന്‍ഡ്യന്‍ നേവിയിലെയും സിഎസ്എല്‍-ഇന്റ്റെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ 2022 ഓഗസ്റ്റ് 30നാണ് കീലിടല്‍ കര്‍മം നടന്നത്.

'ആത്മ നിര്‍ഭര്‍ ഭാരത്', ഇന്‍ഡ്യയുടെ 'മേക് ഇന്‍ ഇന്‍ഡ്യ' പദ്ധതികളോടുള്ള പ്രതിബദ്ധതയ്ക്ക് ഈ കപ്പലുകളുടെ നിര്‍മാണം വലിയ ഉത്തേജനമാണെന്ന് ചടങ്ങില്‍ സംസാരിച്ച വൈസ് അഡ്മിറല്‍ കിരണ്‍ ദേശ്മുഖ് എടുത്തുപറഞ്ഞു. കപ്പല്‍നിര്‍മാണ പ്രക്രിയയിലെ ഒരു പ്രധാന നാഴികക്കല്ലാണ് കീലിടല്‍ കര്‍മമെന്നും, പൂര്‍ണമായി നിര്‍മിച്ച വിവിധ ബ്ലോകുകള്‍ കപ്പലിലേക്ക് സംയോജിപ്പിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും മുഖ്യാതിഥി സൂചിപ്പിച്ചു.

File Photo:

Warship | കൊച്ചിയിലെ സിഎസ്എല്‍ നിര്‍മിക്കുന്ന ആദ്യ യുദ്ധക്കപ്പലിന് കീല്‍ സ്ഥാപിച്ചു

സമുദ്രാന്തര്‍ഭാഗത്തുള്ള ഭീഷണികള്‍ കണ്ടെത്തുന്നതിനും നിര്‍വീര്യമാക്കുന്നതിനുമായി ഇവ തീരപ്രദേശങ്ങളില്‍ ഉപരിതല നിരീക്ഷണം നടത്തുമെന്നും സിഡബ്ല്യൂപി&എ കൂട്ടിച്ചേര്‍ത്തു.

Keywords: New Delhi, News, National, Ship, Keel, Warship, Kochi: Keel laid for the first warship. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia