ഭൂപട ബില്‍: പാകിസ്ഥാന്റെ ആശങ്ക മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് ഇന്ത്യ
May 20, 2016, 11:02 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 20.05.2016) തെറ്റായ ഭൂപടം പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിനുള്ള നിയമം പാസാക്കാനുള്ള ഇന്ത്യയുടെ നടപടിക്കെതിരെ പാകിസ്ഥാന്‍ ഉയര്‍ത്തിയ ആശങ്ക മുഖവിലയ്‌ക്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ജനങ്ങളുടെ പരാമാധികാരത്തിനും ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ക്കും ജനങ്ങളുടെ താല്‍പര്യത്തിനുമാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്ന് റിജുജു പറഞ്ഞു.
ഇന്ത്യയുടെ കടുത്ത നിയമനിര്‍മാണ നടപടിക്കെതിരെ പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നു.
തെറ്റായ ഭുപടം പ്രസിദ്ദീകരിക്കുന്നവര്‍ക്കെതിരെ ഏഴ് വര്‍ഷം വരെ തടവും 100 കോടി രൂപ വരെ പിഴയും ചുമത്താനുള്ള നിയമമാണ് ഇന്ത്യ രൂപീകരിക്കുന്നത്. രാജ്യത്തിനെതിരെയുള്ള ചെറിയൊരു നീക്കംപോലും തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
ദി ജിയോസ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റഗുലേഷന്‍ ബില്‍ 2016 എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിന് പേരിട്ടിരിക്കുന്നത്. കശ്മീരും അരുണാചല്‍ പ്രദേശും പാകിസ്ഥാന്റെയും ചൈനയുടെയും ഭാഗമാക്കിയുള്ള ചില ഭൂപടങ്ങള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
SUMMARY: Rejecting Pakistan's objection to a draft bill on map , Union minister Kiren Rijiju on Tuesday said it was the duty of the government to ensure that India's geography is projected properly.
Keywords: Maps, India, Pakistan, New Delhi, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.