SWISS-TOWER 24/07/2023

തോല്‍വി എന്റേത്; വിജയം നേതൃത്വത്തിന്റേത്: കിരണ്‍ ബേദി

 


ന്യൂഡല്‍ഹി: (www.kvartha.com 09/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദി താനായിരിക്കുമെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി. എന്നാല്‍ വിജയമുണ്ടായാല്‍ അതിന്റെ അവകാശി പാര്‍ട്ടി നേതൃത്വമാണെന്നും കിരണ്‍ ബേദി പറഞ്ഞു.

ഡല്‍ഹി പ്രചാരണം ചൂടുപിടിച്ചപ്പോഴാണ് കിരണ്‍ ബേദി ബിജെപിയില്‍ ചേര്‍ന്നത്. ഉടനെ തന്നെ ബേദിയെ പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി. ബേദിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഇത്തവണ പാര്‍ട്ടി വോട്ട് ചോദിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജരിവാളിനെ നേരിടാന്‍ കിരണ്‍ ബേദിയേക്കാള്‍ നല്ലൊരു ഓപ്ഷന്‍ ബിജെപിക്ക് വേറെയില്ലായിരുന്നു. എന്നാലിത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ നിന്നും വിത്യസ്തമായിരുന്നു.

തോല്‍വി എന്റേത്; വിജയം നേതൃത്വത്തിന്റേത്: കിരണ്‍ ബേദിഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു പാര്‍ട്ടി തിരഞ്ഞെടുപ്പുകളെ നേരിട്ടത്. ഇവിടങ്ങളിലെല്ലാം തന്നെ മിന്നുന്ന ജയം സ്വന്തമാക്കുവാനും പാര്‍ട്ടിക്ക് കഴിഞ്ഞു.

ഡല്‍ഹിയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചനകള്‍. ബിജെപി രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമാണ്.

SUMMARY: A day before the counting of votes in Delhi, Kiran Bedi repeated her stand, saying the defeat of the BJP will be her responsibility alone while a victory will be the collective leadership's.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia