ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ നിന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ ചിത്രങ്ങള്‍ ഒഴിവാക്കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ച പ്രധാന പോസ്റ്ററുകളില്‍ നിന്നുമാണ് കിരണ്‍ ബേദിയെ ഒഴിവാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടേയും പ്രമുഖ പ്രാദേശിക നേതാക്കളുടേയും ചിത്രങ്ങളാണ് പോസ്റ്ററുകളിലുള്ളത്. നേതാക്കളുടെ പ്രസംഗത്തിലും കിരണ്‍ ബേദിയുടെ പേര് പരാമര്‍ശിക്കുന്നില്ലെന്നാണ് റിപോര്‍ട്ട്.
കിരണ്‍ ബേദിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതും പാര്‍ട്ടിക്കുള്ളില്‍ തന്നെ ചിലരുടെ അപ്രീതിക്ക് കാരണമായിരുന്നു. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുമുണ്ട്.
മാത്രമല്ല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ സര്‍വേകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ബിജെപി ഇപ്പോള്‍ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടതായാണ് സര്‍വേകള്‍. മോഡിയുടെ പ്രചാരണ റാലികളില്‍ മാത്രമാണ് മികച്ച ജനപിന്തുണയുള്ളത്. അതേസമയം പരിമിത സൗകര്യങ്ങളുമായി പ്രചാരണത്തിനിറങ്ങിയിരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കും കേജരിവാളിനും വന്‍ ജനപിന്തുണയാണ് ഡല്‍ഹിയില്‍ ലഭിക്കുന്നത്.
കേജരിവാളിനെ പ്രതിരോധിക്കാന്‍ ക്ലീന്‍ ഇമേജുള്ള അരുണ്‍ ജെയ്റ്റ്‌ലിയെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. 22 കേന്ദ്രമന്ത്രിമാര്‍, 120 എം.പിമാര്‍ എന്നിവരും പ്രചാരണ രംഗത്തുണ്ട്. ഇത്രയൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും ആം ആദ്മി പാര്‍ട്ടിയുമായി കനത്ത മല്‍സരമാണ് നടക്കുന്നതെന്നത് ബിജെപിയുടെ ജയസാധ്യതയെ ചോദ്യം ചെയ്യുന്നു.
SUMMARY: The BJP's chief ministerial candidate Kiran Bedi is missing from posters and some election speeches as the party changes the pitch of its campaign in Delhi dramatically. With seven days to go for polling, party president and chief strategist Amit Shah has deployed the BJP's biggest guns to take on Arvind Kejriwal of the Aam Aadmi Party.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.