SWISS-TOWER 24/07/2023

ആം ആദ്മി പോസ്റ്ററില്‍ കിരണ്‍ ബേദിക്ക് പുതിയ പേര്

 


ന്യൂഡല്‍ഹി: (www.kvartha.com 25.01.2015) ആം ആദ്മി പാര്‍ട്ടി പോസ്റ്ററില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിക്ക് പുതിയ പേര്. അവസരവാദിയെന്ന പേരാണ് പോസ്റ്ററില്‍ കിരണ്‍ ബേദിക്ക് നല്‍കിയിരിക്കുന്നത്. എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജരിവാളിന് വിശ്വസ്തന്‍ എന്ന പേരാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് പിന്നിലാണ് ആദ്യം ഈ പോസ്റ്ററുകള്‍ പതിച്ചിരുന്നത്. കിരണ്‍ ബേദിയുടെ ചിത്രങ്ങള്‍ എ.എ.പി പ്രചാരണത്തിന് ഉപയോഗിക്കുമോ എന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി ചോദിച്ചിരുന്നതായി എ.എ.പി വക്താവ് അതിഷി മര്‍ലേന പറഞ്ഞു. ഇതിനുള്ള മറുപടിയാണ് ഈ പോസ്റ്ററെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ പോസ്റ്ററുകളെ അപഹാസ്യമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ അവസരവാദി ആരാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബിജെപി നേതാവ് സംബീത് പത്ര പറഞ്ഞു.

ആം ആദ്മി പോസ്റ്ററില്‍ കിരണ്‍ ബേദിക്ക് പുതിയ പേര് SUMMARY: Kiran Bedi, BJP's chief ministerial candidate for Delhi, has debuted on AAP posters. And this is the choice the party is offering voters: Pick between imandar (honest) or avsarvadi (opportunist), with photos of Arvind Kejriwal and Bedi above.

Keywords: Kiren Bedi, Arvind Kejriwal, Poster, Delhi Assembly Poll, BJP, Aam Aadmi Party,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia