പുതുച്ചേരി ഗവര്‍ണറായി കിരണ്‍ ബേദി നിയമിതയായി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 23.05.2016) ബിജെപി നേതാവും ഇന്ത്യയിലെ ആദ്യ വനിത ഐപിഎസ് ഓഫീസറുമായിരുന്ന കിരണ്‍ ബേദിയെ പുതുച്ചേരി ഗവര്‍ണറായി നിയമിച്ചു. പ്രസിഡന്റ് പ്രണബ് മുഖര്‍ജിയാണ് ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് ഗവര്‍ണര്‍ക്കായിരുന്നു പുതുച്ചേരിയുടെ അധിക ചുമതല.

പുതുച്ചേരിയുടെ ഇരുപത്തിനാലാമത് ഗവര്‍ണറാണ് കിരണ്‍ ബേദി. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു.

പുതുച്ചേരിയില്‍ കഴിഞ്ഞയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. മുപ്പതില്‍ 15 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. സഖ്യകക്ഷിയായ ഡി.എം.എകെയ്ക്ക് 2 സീറ്റും ലഭിച്ചു.
പുതുച്ചേരി ഗവര്‍ണറായി കിരണ്‍ ബേദി നിയമിതയായി


SUMMARY: Former IPS officer Kiran Bedi was today appointed Lt Governor to Puducherry by President Pranab Mukherjee, a post which was under the additional charge of Lt Governor of Andaman and Nicobar Island for nearly two years.

Keywords: Kiren Bedi, Puducherry, Governor
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia