SWISS-TOWER 24/07/2023

ഹജ്ജ്: മെഹ്‌റം സീറ്റില്‍ സ്ത്രീകളേയും പരിഗണിക്കണമെന്ന്‌ കേരളം

 


ADVERTISEMENT

ഹജ്ജ്: മെഹ്‌റം സീറ്റില്‍ സ്ത്രീകളേയും പരിഗണിക്കണമെന്ന്‌ കേരളം
ന്യൂഡല്‍ഹി: മെഹ്‌റം സീറ്റില്‍ സ്ത്രീകളേയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനെതിരെയാണ്‌ കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഇതുവരെ പുരുഷന്മാരെ മാത്രമാണ്‌ മെഹ്‌റം സീറ്റുകളിലേയ്ക്ക് പരിഗണിച്ചിരുന്നത്.
എന്നാല്‍ ഈ നിലപാട് മാറ്റണമെന്നും മെഹ്‌റം ലിസ്റ്റില്‍ സ്ത്രീകളെകൂടി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 

ജസ്റ്റിസ് അല്‍താഫ് ആലം, ജസ്റ്റിസ് രഞ്ജന്‍ പ്രകാശ് ദേശായി എന്നിവര്‍ക്ക് മുന്‍പിലാണ്‌ കേരളം ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കിയത്. 400 മെഹ്‌റം സീറ്റുകളാണ് നിലവില്‍ ഹജ്ജ് നയത്തിലുള്ളത്. ഇക്കാര്യത്തില്‍ തിങ്കളാഴ്ച സുപ്രീം കോടതി തീരുമാനമെടുക്കും.

Keywords: Hajj, Kerala, Policy, Central govt, Supreme Court of India, Women, Men, Include, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia