SWISS-TOWER 24/07/2023

ഈ പിന്തുണ ഭയപ്പെടുത്തുന്നത്: കേജരിവാള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 10/02/2015) ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച ജനപിന്തുണ ഭയപ്പെടുത്തുന്നതാണെന്ന് അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് തന്നിരിക്കുന്ന പിന്തുണ, ഇത് വളരെ ഭയപ്പെടുത്തുന്നതാണ് പട്ടേല്‍ നഗറിലെ പാര്‍ട്ടി ഓഫീസിന്റെ ബാല്‍ക്കണിയില്‍ നിന്ന് കേജരിവാള്‍ എ.എ.പി പ്രവര്‍ത്തകരോട് പറഞ്ഞു.

അഹങ്കരിക്കരുതെന്ന് എന്റെ എല്ലാ എം.എല്‍.എമാരോടും ഞങ്ങളുടെ പ്രവര്‍ത്തകരോടും ഞാന്‍ അപേക്ഷിക്കുകയാണ്. അഹങ്കാരം കൊണ്ടാണ് കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരസ്‌ക്കരിച്ചത്. അതു തന്നെയാണ് ബിജെപിക്കും സംഭവിച്ചത് കേജരിവാള്‍ പറഞ്ഞു.

ഈ പിന്തുണ ഭയപ്പെടുത്തുന്നത്: കേജരിവാള്‍ഹൃദയാവര്‍ജ്ജമായതാണ് ഡല്‍ഹിയിലെ ജനങ്ങള്‍ നേടിയത്. അവരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇത് സത്യത്തിന്റെ വിജയമാണ്. എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ഒരു നഗരമാക്കി മാറ്റാന്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു കേജരിവാള്‍ പറഞ്ഞു. കേജരിവാള്‍ പ്രസംഗിക്കുമ്പോള്‍ തടിച്ചുകൂടിയ ജനങ്ങള്‍ 'പാഞ്ച് സാല്‍ കേജരിവാള്‍ എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു.

SUMMARY: Giving his victory speech with the AAP heading for a landslide win in Delhi, party leader Arvind Kejriwal said the kind of support his party has won was "scary".

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia