മോഡി തരംഗം മാധ്യമ സൃഷ്ടി; വികസനത്തിന്റെ സത്യമറിയാന്‍ ഗുജറാത്ത് സന്ദര്‍ശിക്കും: കെജരിവാള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: ഗുജറാത്തിലെ മോഡിയുടെ വികസന അവകാശ വാദങ്ങള്‍ സത്യമാണോ എന്ന് അറിയാന്‍ താന്‍ ഗുജറാത്ത് സന്ദര്‍ശിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. മാര്‍ച്ച് അഞ്ചിന് ഗുജറാത്തിലേക്ക് പോകുന്ന കെജരിവാള്‍ അവിടെ മൂന്ന് ദിവസം സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചു. ഉത്തര്‍ പ്രദേശിലെ കാന്‍പൂരില്‍ രാംലീല മൈതാനിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മോഡി തരംഗം മാധ്യമ സൃഷ്ടി; വികസനത്തിന്റെ സത്യമറിയാന്‍ ഗുജറാത്ത് സന്ദര്‍ശിക്കും: കെജരിവാള്‍മോഡി തരംഗമില്ലെന്നും അത് കേവലം മാധ്യമ സൃഷ്ടി മാത്രമാണെന്നും കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയിലേക്ക് പോകവെ രാജ്യത്ത് മോഡി തരംഗമുണ്ടെന്നും പലരും പറഞ്ഞു. നൂറ് കണക്കിന് ആളുകളെ നേരില്‍ കണ്ട് സംസാരിച്ചു. എന്നാല്‍ മോഡി തരംഗമുണ്ടെന്നതിന്റെ ഒരു സൂചനയുമില്ല. മണിക്കൂറുകള്‍ നീണ്ട തന്റെ പ്രസംഗത്തില്‍ ബി.ജെ.പിയെ ശക്തമായി കെജരിവാള്‍ വിമര്‍ശിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Kejriwal to inspect development in Modi's Gujarat, Gujarat, Media, BJP, New Delhi, National, jhaadu-chalao,  Mukesh Ambani, Modi is using a helicopter
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakgd1
kvarthakgd1

154168 Articles

Tags

Share this story

wellfitindia