ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് കേജരിവാള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ബിജെപിയും കോണ്‍ഗ്രസും ബില്ലിനെതിരെ രംഗത്തുവന്നതോടെയാണ് കേജരിവാളിന്റെ ഭീഷണി. അഴിമതി വളരെ പ്രധാനപ്പെട്ട വിഷയമാണ്. അതിനുവേണ്ടി ഞാന്‍ ഏതറ്റം വരെയും പോകും കേജരിവാള്‍ പറഞ്ഞു.

ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് കേജരിവാള്‍ബില്ല് പാസായില്ലെങ്കില്‍ രാജിവയ്ക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നായിരുന്നു കേജരിവാളിന്റെ മറുപടി.

മുഖ്യമന്ത്രി മുതല്‍ ഏറ്റവും താഴെത്തട്ടിലുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥന്‍ വരെ ജീവപര്യന്തം ശിക്ഷ വാങ്ങാന്‍ സാദ്ധ്യതയുള്ള ജന്‍ലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

SUMMARY: New Delhi: Delhi Chief Minister Arvind Kejriwal on Saturday threatened to "go to any extent" over his pet anti-graft legislation, the Jan Lokpal Bill, which is opposed both by the Congress, whose continued support is essential for the survival of his government, as well as the BJP.

Keywords: Delhi, CM, Kejriwal, Lokpal Bill,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia