മുകേഷ് അംബാനിക്കും വീരപ്പ മൊയ്‌ലിക്കുമെതിരെ കേസെടുക്കാന്‍ കേജരിവാള്‍ ഉത്തരവിട്ടു
Feb 11, 2014, 16:00 IST
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കുമെതിരെ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉത്തരവിട്ടു. മുന്‍ മന്ത്രി മുരളി ദിയോറയ്ക്കുമെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. കെ.ജി ബാസിന്‍ പാചകവാതകത്തിന് അമിത വില ഈടാക്കുന്നതാണ് പ്രസ്തുത നടപടിക്ക് കാരണമായത്. പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കേജരിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനെതിരെ നാലുപേര്‍ പരാതിയുമായി അഴിമതി വിരുദ്ധ ശാഖയെ സമീപിക്കുകയായിരുന്നു. ചില മന്ത്രിമാരുമായി ചേര്‍ന്ന് വാതക വിലയില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേജരിവാളിന്റെ ആരോപണം.
പ്രകൃതി വാതക വില ഒരു യൂണിറ്റിന് 4 യുഎസ്ഡിയായി നേരത്തേ ഉയര്‍ത്തിയിരുന്നു. എന്നാല്‍ റിലയന്‍സ് ഈ വില പിന്തുടരുകയും വാതക ഉല്പാദനം കുറയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വാതകത്തിന് ക്ഷാമം അനുഭവപ്പെട്ടു. ആവശ്യമായി വന്ന വാതകം വന്‍ തോതില്‍ ഇറക്കുമതി ചെയ്തു. ഇപ്പോള്‍ വാതകം യൂണിറ്റിന് 8 യുഎസ്ഡി ആക്കാനുള്ള നീക്കത്തിലാണ് റിലയന്‍സ്. ഏപ്രില്‍ ഒന്നുമുതല്‍ വില വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇത് അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനയ്ക്കും കാരണമാകും കേജരിവാള്‍ വ്യക്തമാക്കി.
ഇതിന് മുന്‍പും മുകേഷ് അംബാനിക്കെതിരെ കേജരിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യം ഭരിക്കുന്നത് പ്രധാനമന്ത്രിയല്ല, മറിച്ച് മുകേഷ് അംബാനിയാണെന്നും കേജരിവാള്‍ തുറന്നടിച്ചിരുന്നു.
SUMMARY: New Delhi: Delhi Chief Minister Arvind Kejriwal on Tuesday announced that FIRs are being filed against Petroleum Minister Veerappa Moily, former minister Murli Deora, Reliance Industries chairman Mukesh Ambani and others over the issue of pricing of gas from KG Basin.
Keywords: Aam Aadmi Party, AAP, Arvind Kejriwal, Narendra Modi, BJP, General Elections 2014

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.