കേജരിവാള്‍ ഷിന്‍ഡെയെ കണ്ടു; പോലീസുകാരെ തിങ്കളാഴ്ചയ്ക്കുള്ളില്‍ പുറത്താക്കണമെന്ന് ആവശ്യം
Jan 18, 2014, 12:00 IST
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിയുടെ ഉത്തരവ് പാലിക്കാതിരുന്ന ഡല്‍ഹി പോലീസിലെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെ തിങ്കളാഴ്ച രാവിലെ 10 മണിക്കുള്ളില്‍ നടപടി കൈക്കൊള്ളണമെന്നാണ് കേജരിവാള്‍ ആവശ്യപ്പെട്ടത്.
പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ എ.എ.പി മന്ത്രിമാര്‍ ആഭ്യന്തരമന്ത്രാലയത്തിനുമുന്‍പില്‍ ധര്‍ണ നടത്തുമെന്നും കേജരിവാള്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി നൈജീരിയന്‍ സ്വദേശികള്‍ താമസിക്കുന്ന വീട്ടില്‍ റെയ്ഡ് നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ച സോമനാഥ് ഭാരതിയുടെ ഉത്തരവ് പോലീസുകാര്‍ തള്ളിയതോടെയാണ് ആഭ്യന്തരവകുപ്പും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. മന്ത്രിയുടെ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാണ് എ.എ.പി സര്‍ക്കാരിന്റെ നിലപാട്.
SUMMARY: New Delhi: Chief Minister Arvind Kejriwal on Friday asked Union Home Minister Sushilkumar Shinde to suspend four police officials for allegedly not conducting a raid without warrant ordered by Law Minister Somnath Bharti.
Keywords: Arvind Kejriwal, Delhi, AAP, Aam Admi Party, Delhi Police, Manish Sisodoa, Rakhi Birla

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.