കോണ്‍ഗ്രസ് കുറ്റവാളികളുടേയും ചതിയന്മാരുടെയും പാര്‍ട്ടി: കേജരിവാള്‍
Dec 22, 2013, 17:39 IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കുറ്റവാളികളുടെയും ചതിയന്മാരുടേയും പാര്‍ട്ടിയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. അവര്‍ ഏത് നിമിഷവും പിന്തുണ പിന്വലിക്കുമെന്നും കേജരിവാള്‍ ആരോപിച്ചു. ഡല്‍ഹിയിലെ ലോധി കോളനിയില്‍ നടന്ന പൊതുയോഗത്തിനിടയിലാണ് കേജരിവാള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
കോണ്‍ഗ്രസുകാര്‍ കുറ്റവാളികളും ചതിയന്മാരുമാണെന്ന് രാജ്യത്തുള്ള എല്ലാവര്‍ക്കുമറിയാം. അവര്‍ക്ക് തോന്നുമ്പോള്‍ അവര്‍ പിന്തുണ പിന്വലിക്കും. എന്നിട്ട് കുറ്റം എന്റെ തലയില്‍ കെട്ടിവെക്കും കേജരിവാള്‍ പറഞ്ഞു. ചൗധരി ചരണ്‍ സിംഗ്, ചന്ദ്രശേഖര്‍ സര്‍ക്കാരുകളോട് കോണ്‍ഗ്രസ് ഇതുപോലെ തന്നെയായിരുന്നു ചെയ്തത്. ആം ആദ്മി പാര്‍ട്ടിക്ക് രാഷ്ട്രീയം പവിത്രമാണ്. ഇന്ന് രാഷ്ട്രീയം കുറ്റവാളികളുടേതാണ്. മാറ്റത്തിന്റെ രാഷ്ട്രീയത്തില്‍ ഞങ്ങള്‍ വിജയിച്ചാല്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ മാറുമെന്നും കേജരിവാള്‍ പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തണമെന്നാണ് അഭിപ്രായം പ്രകടിപ്പിച്ചത്.
SUMMARY: New Delhi: Aam Aadmi Party leader Arvind Kejriwal today lashed out at the Congress saying it was a "criminal (badmaash) and crooked (shaatir) party" which can withdraw support any time.
Keywords: National, AAP, Arvind Kejriwal, Congress,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.