'പുഷ്പ 2' ഗാനത്തിന് ചുവടുവച്ച് കേജ്രിവാളും ഭാര്യയും; മകളുടെ വിവാഹനിശ്ചയ വിഡിയോ വൈറൽ

 
Arvind Kejriwal and his wife dancing to a song

Photo Credit: Screeshot from an X Video by Manoj Kumar Sharma

ADVERTISEMENT

● ആംആദ്മി പാർട്ടി നേതാക്കളുടെ നൃത്തവും ശ്രദ്ധ നേടി.
● പഞ്ചാബ് മുഖ്യമന്ത്രിയുടെ പഞ്ചാബി നൃത്തം വൈറലായി.
● വിവാഹ ആഘോഷങ്ങളെ രേഖ ഗുപ്ത വിമർശിച്ചു.
● ബിസിനസ് പങ്കാളികളാണ് മകളും വരനും

ന്യൂഡല്‍ഹി: (KVARTHA) സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മകളുടെ കല്യാണ നിശ്ചയത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഭാര്യ സുനിത കേജ്രിവാളിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 'പുഷ്പ 2' എന്ന ചിത്രത്തിലെ 'അംഗരോണ്‍' എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. 

Aster_MIMS

കഴിഞ്ഞ ദിവസമാണ് ഹര്‍ഷിത കേജ്രിവാളിന്റെയും സംഭവ് ജെയിനിന്റെയും വിവാഹം നടന്നത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ കപൂര്‍ത്തല ഹൗസില്‍ വച്ചായിരുന്നു വിവാഹം. ഇരുവരും നല്ല സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ്.


അതേസമയം, മറ്റ് ആംആദ്മി പാര്‍ട്ടി നേതാക്കളും നൃത്തം ചെയ്യുന്നത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ പഞ്ചാബി നൃത്തമാണ് ശ്രദ്ധ നേടുന്ന മറ്റൊരു വിഡിയോ. പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചുനടന്ന വിവാഹനിശ്ചയവും ഡല്‍ഹിയില്‍ ചര്‍ച്ചയാകുന്നുണ്ട്. 

അതിനിടെ, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത വിവാഹ ആഘോഷങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു മുന്നില്‍ സത്യം പുറത്തുവരുന്നു, ഡല്‍ഹി മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഒരു നല്ല സൂചനയാണിതെന്ന് രേഖ ഗുപ്ത പറഞ്ഞു.

ഈ വൈറൽ വിഡിയോ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.

Arvind Kejriwal and his wife Sunita Kejriwal danced to the 'Pushpa 2' song at their daughter's engagement. The video, which took place at the Punjab Chief Minister's residence, has gone viral on social media. The wedding celebrations have also drawn criticism.

#ArvindKejriwal, #Pushpa2, #ViralVideo, #DelhiNews, #WeddingCelebration, #AAP

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia