നോട്ട് അസാധുവാക്കല്‍ നടപടി പരാജയപ്പെട്ടേക്കും, നടപ്പാക്കിയ രീതി ശരിയായില്ല: മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു

 


മുംബൈ: (www.kvartha.com 28.11.2016) രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ മോഡി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു. പ്രധാനമന്ത്രിയുടെ ഈ നടപടി പരാജയപ്പെട്ടേക്കുമെന്നും, നടപ്പാക്കിയ രീതി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ബസു ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ എന്ത് ഉദ്ദേശ്യത്തോടെയാണോ തീരുമാനം നടപ്പാക്കിയത് അത് നേടാനായില്ല. അഴിമതി തടയുക, കള്ളപ്പണം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. മോഡിയുടെ ഈ നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണക്കാരെയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ചത് സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചുവെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നു.

നോട്ട് പിന്‍വലിക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവിന് കാരണമാകുമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നോട്ട് അസാധുവാക്കല്‍ നടപടി പരാജയപ്പെട്ടേക്കും, നടപ്പാക്കിയ രീതി ശരിയായില്ല: മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു

Keywords : Mumbai, Prime Minister, Narendra Modi, National, Kaushik Basu Flays Demonetisation, Says it is Likely to Fail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia