ADVERTISEMENT
ന്യൂഡല്‍ഹി: മുംബൈ ആക്രമണകേസിലെ പ്രതി കസബിന്റെ അപ്പീലില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. പ്രത്യേക വിചാരണ കോടതി പ്രഖ്യാപിച്ച വധശിക്ഷ കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കസബ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 10ന് അപ്പീലില്‍ തീരുമാനമുണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റീസുമാരായ അല്‍താഫ് ആലവും സി.കെ. പ്രസാദും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് സുപ്രീംകോടതിയില്‍ കസബിന്റെ അപ്പീല്‍ പരിഗണിക്കുന്നത്.
Keywords: Mumbai Blasts, Ajmal Kasab, Supreme Court of India, New Delhi, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

