SWISS-TOWER 24/07/2023

Found Dead | കര്‍ണാടകയില്‍ വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍; പ്രിന്‍സിപാലിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍

 


ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ വിദ്യാര്‍ഥിനിയെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റായ്ച്ചൂരില്‍ ലിംഗസുഗൂരിലെ ഒരു കോളജിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

Aster mims 04/11/2022

അതേസമയം സംഭവത്തിന് പിന്നാലെ കോളജ് പ്രിന്‍സിപാലിനെതിരെ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമാണെന്നും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായും രക്ഷിതാക്കള്‍ ആരോപിച്ചു.

Found Dead | കര്‍ണാടകയില്‍ വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍; പ്രിന്‍സിപാലിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍

രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രിന്‍സിപല്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Keywords: News, Karnataka, Found, National, Student, Complaint, Karnataka: Student found dead in collage hostel.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia