കര്‍ണാടകയില്‍ മഴലഭിക്കാനായി പൂജ നടത്താന്‍ ഉത്തരവ്; ചിലവ് 17 കോടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കര്‍ണാടകയില്‍ മഴലഭിക്കാനായി പൂജ നടത്താന്‍ ഉത്തരവ്; ചിലവ് 17 കോടി
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കൊടും വരള്‍ച്ചയെത്തുടര്‍ന്ന്‌ മഴലഭിക്കാനായി പൂജ നടത്താന്‍ എല്ലാ അമ്പലങ്ങളോടും മന്ത്രിയുടെ ഉത്തരവ്. 42 വര്‍ഷമായി അഭിമുഖീകരിക്കുന്ന കൊടിയ വരള്‍ച്ചയാണ്‌ സംസ്ഥാനം അഭിമുഖീകരിക്കുന്നത്.

സംസ്ഥാനത്തെ 34,000 അമ്പലങ്ങളോടാണ്‌ പൂജ നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഓരോ അമ്പലങ്ങള്‍ക്കും പൂജയ്ക്കായി 5000 രൂപ ചിലവ് വരും. ആകെ 17 കോടി രൂപയാണ്‌ പൂജകള്‍ക്കായി കണക്കാക്കുന്നത്. എന്നാല്‍ ഖജനാവിലെ നികുതിപണത്തില്‍ നിന്നും പൂജകള്‍ക്കായി പണമെടുക്കില്ലെന്ന്‌ മന്ത്രി കെ.എസ് പൂജാരി അറിയിച്ചു. അമ്പല കമ്മിറ്റികളാണ്‌ പൂജയുടെ ചിലവുകള്‍ക്കുള്ള പണം സ്വരൂപിക്കുന്നത്. 

 പള്ളികളോടും ദേവാലയങ്ങളോടും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 27നും ആഗസ്റ്റ് 7നും പൂജകളും പ്രാര്‍ത്ഥനകളും നടത്താനാണ്‌ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാരുടെ തീരുമാനം. മഴ ദുര്‍ബലമായതിനാല്‍ സംസ്ഥാനത്തെ കാര്‍ഷീക മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്‌ മഴലഭിക്കാനായി പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.

English Summery
Bangalore: Karnataka is staring at its worst drought in 42 years and its government has asked all the 34,000 temples in the parched state to conduct a special pooja seeking rain. At about Rs.5000 each, the special prayers will cost Rs. 17 crore.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia