Arrested | 'സബ് ഇന്‍സ്‌പെക്ടറുടെ വേഷവും ലോഗോയും ഉപയോഗിച്ച് പൊലീസ് ഓഫീസര്‍ ചമഞ്ഞു'; മലയാളി നഴ്‌സിങ് വിദ്യാര്‍ഥി അറസ്റ്റില്‍

 


മംഗളൂറു: (www.kvartha.com) സബ് ഇന്‍സ്‌പെക്ടറുടെ വേഷവും ലോഗോയും ഉപയോഗിച്ച് പൊലീസ് ഓഫീസര്‍ ചമഞ്ഞെന്ന സംഭവത്തില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി അറസ്റ്റില്‍. ഇടുക്കി ജില്ലക്കാരനായ ബെനഡിക്ട് സാബുവിനെയാണ് (25) മംഗളൂറു ഉര്‍വ പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: പ്രതിയില്‍ നിന്ന് 380 മൈക്രോണ്‍ പ്ലാസ്റ്റിക്കില്‍ തയ്യാറാക്കിയ ഏതാനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. അന്വേഷണ ഏജന്‍സിയായ 'റോ'യുടെ ഓഫിസര്‍, കേരള പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, കൃഷി-കര്‍ഷക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് വ്യാജ ഐഡികള്‍. 

Arrested | 'സബ് ഇന്‍സ്‌പെക്ടറുടെ വേഷവും ലോഗോയും ഉപയോഗിച്ച് പൊലീസ് ഓഫീസര്‍ ചമഞ്ഞു'; മലയാളി നഴ്‌സിങ് വിദ്യാര്‍ഥി അറസ്റ്റില്‍

എസ്‌ഐയുടെ യൂനിഫോം, ലോഗോ, ഷൂ, മെഡല്‍, ബെല്‍റ്റ്, തൊപ്പി, ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടെടുത്തു. അറസ്റ്റിലായ വിദ്യാര്‍ഥി എന്തെങ്കിലും തട്ടിപ്പ് നടത്തിയതായി പൊലീസിന് പരാതി ലഭിച്ചിട്ടില്ല. 

Keywords: Kerala, News, Karnataka, Mangaluru, Nursing Student, Kerala, Malayali, Karnataka: Nursing student from Kerala arrested for conning people as police officer from Mangaluru.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia