വയനാട് കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ; അന്വേഷണത്തിന് വിദഗ്ധ സമിതി, നിർമാണത്തിന് വിലക്ക്
ADVERTISEMENT
● 100 രൂപ നൽകി രണ്ട് ടിക്കറ്റ് ചോദിച്ചപ്പോഴാണ് കണ്ടക്ടർ ചില്ലറ ആവശ്യപ്പെട്ടത്
● മാസ്ക് ധരിച്ചിരുന്നതിനാൽ മന്ത്രിയെ കണ്ടക്ടർക്ക് തിരിച്ചറിയാനായില്ല
● ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത മന്ത്രിയിൽ നിന്നും കൂടുതൽ പണം ഈടാക്കി
● നഗരത്തിലെ വിവിധ റൂട്ടുകളിൽ മന്ത്രി ബസുകളിൽ യാത്ര ചെയ്ത് സർവീസുകൾ വിലയിരുത്തി
തിരുവനന്തപുരം: (KVARTHA) വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപവത്കരിച്ചു. തുരങ്കപാതയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പാരിസ്ഥിതിക അനുമതി സമിതി പരിശോധിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം നിർമാണം തുടർന്നാൽ മതിയെന്നാണ് സർക്കാരിൻ്റെ നിർദേശം.
അപകട കാരണം, കരാർ കമ്പനി വ്യവസ്ഥകൾ ലംഘിച്ചോ തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിടുക്കത്തിൽ അനുമതി നൽകിയതിനെപ്പറ്റി ഗുരുതര പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
സമിതി അംഗങ്ങൾ
ഭൗമശാസ്ത്രജ്ഞനായ ഡോ. സി പി രാജേന്ദ്രൻ, വയനാട്ടിലെ ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി പുകഴേന്തി, പൊതുമരാമത്ത്, ദുരന്ത ലഘൂകരണ വകുപ്പ് സെക്രട്ടറിമാർ എന്നിവരാണ് സമിതിയിലുള്ളത്. ദുരന്ത ലഘൂകരണ വകുപ്പ് സെക്രട്ടറിയാണ് സമിതിയുടെ കൺവീനർ.
സഹായധനം പ്രഖ്യാപിച്ചു
മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് പരിക്കിൻ്റെ സ്വഭാവം അനുസരിച്ച് രണ്ടുലക്ഷം രൂപ വരെയും ധനസഹായം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കാൻ ഉത്തരവായത്.
ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The Kerala government has formed an expert committee to investigate the landslide at the Kalladi tunnel construction site in Wayanad. The committee will examine the environmental clearance and possible contract violations.
#WayanadTunnel #KalladiLandslide #KeralaGovernment #ExpertCommittee #CMDRF #WayanadNews #KeralaNews #AmmuNews
