Accident | കര്‍ണാടകയില്‍ കാര്‍ മരത്തിലിടിച്ച് മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; 5 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

മേലാറ്റൂര്‍: (www.kvartha.com) കര്‍ണാടകയില്‍ കാര്‍ മരത്തിലിടിച്ച് മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എടപ്പറ്റ പാതിരിക്കോട് പാറൊക്കോട്ടില്‍ സഹദേവന്റെയും ശ്രീനിലയം മാലതിയുടെയും മകന്‍ വൈഷ്ണവ് (വിച്ചു-17) ആണ് മരിച്ചത്. ഉഡുപ്പിയിലെ കാര്‍ക്കളയില്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് അപകടം.

Aster_MIMS

ബെംഗ്‌ളൂറില്‍ നിന്ന് മംഗ്‌ളൂറിലെ വീട്ടിലേക്ക് വരുകയായിരുന്ന വൈഷ്ണവ് സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് വൈഷ്ണവ്. സഹോദരങ്ങള്‍: വൈശാഖ് (ബെംഗ്‌ളൂറു വിമാനത്താവളം), വൈഭവ് (നഴ്‌സിങ് വിദ്യാര്‍ഥി, മംഗ്‌ളൂറു).

Accident | കര്‍ണാടകയില്‍ കാര്‍ മരത്തിലിടിച്ച് മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; 5 പേര്‍ക്ക് പരിക്ക്

Keywords: News, National, Death, Accident, Injured, Treatment, hospital, Karnataka: Malayali student died in road accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia