SWISS-TOWER 24/07/2023

പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി കര്‍ണാടക; പാര്‍ടികളും പൊതുപരിപാടികളും പൂര്‍ണമായും നിരോധിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗ്‌ളൂറു: (www.kvartha.com 22.12.2021) കോവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി കര്‍ണാടക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ടികളും പൊതുപരിപാടികളും പൂര്‍ണമായും നിരോധിച്ചു. അപാര്‍ട്‌മെന്റുകളിലും പാര്‍ടികള്‍ക്ക് നിരോധനമേര്‍പെടുത്തിയിട്ടുണ്ട്.
Aster mims 04/11/2022

റസ്റ്റോറന്റുകളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനമുണ്ടാകും. എന്നാല്‍ ഡിജെ പോലുള്ള പാര്‍ടികള്‍ പാടില്ല. അതേസമയം തമിഴ്‌നാട്ടിലും പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. തമിഴ്‌നാട്ടില്‍ 31, 1 തീയതികളില്‍ ബീചുകളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി കര്‍ണാടക; പാര്‍ടികളും പൊതുപരിപാടികളും പൂര്‍ണമായും നിരോധിച്ചു

വിനോദസഞ്ചാര മേഖലയായ പുതുച്ചേരിയില്‍ കര്‍ശന നിയന്ത്രണങ്ങളില്ല. എന്നാല്‍ കോവിഡ് പ്രോടോകോള്‍ പാലിയ്ക്കണമെന്നും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാകൂ എന്നും ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അറിയിച്ചു. 

Keywords:  Karnataka, News, National, New Year, Celebration, Chief Minister, Restriction, Karnataka govt imposes restrictions on New Year celebrations
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia