Disruption | ചരക്കുട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഹുബ്ബള്ളി - സോലാപുര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു
● 6 ട്രെയിനുകള്‍ പൂര്‍ണമായും 2 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
● 2 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു.
● പാളം മാറ്റി സ്ഥാപിക്കുന്നു.
ബെംഗ്‌ളൂരു: (KVARTHA) കര്‍ണാടകത്തില്‍ ചരക്കുട്രെയിന്‍ പാളം തെറ്റി. ഭീമ നദി (Bhima River) പാലത്തിന് സമീപമാണ് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി പാസഞ്ചര്‍ സര്‍വീസുകള്‍ സ്തംഭിച്ചത്. ചരക്കുട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഹുബ്ബള്ളി-സോലാപുര്‍ (Hubballi-Solapur) റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.
ബുധനാഴ്ച പുലര്‍ച്ചെ ഗദഗ് ജില്ലയിലെ ഹൊട്ടഗി ഭീമ നദി പാലത്തിനു സമീപത്താണ് അപകടം. ആറു ട്രെയിനുകള്‍ പൂര്‍ണമായും രണ്ടു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. രണ്ടു ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. ആളപായമില്ല.
തകരാറിലായ പാളം മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് ദക്ഷിണ പശ്ചിമ റെയില്‍വെ ഹുബ്ബള്ളി ഡിവിഷന്‍ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഡോ.മഞ്ജുനാഥ കനമാഡി പറഞ്ഞു.
#Karnataka #trainaccident #derailed #Hubballi #Solapur #India #railway #transportation