ഭാര്യയുടെ അക്കൗണ്ടില്‍ 30 കോടിയുടെ നിക്ഷേപം കണ്ട ഞെട്ടലില്‍ ഒരു പൂക്കച്ചവടക്കാരന്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

 


ബംഗളൂരു : (www.kvartha.com 06.02.2020) ഭാര്യയുടെ അക്കൗണ്ടില്‍ 30 കോടിയുടെ നിക്ഷേപം കണ്ട ഞെട്ടലില്‍ ഒരു പൂക്കച്ചവടക്കാരന്‍. ഭാര്യയുടെ അക്കൗണ്ടിലേക്ക് ഡിസംബര്‍ രണ്ടിനാണ് പണം വന്നത്. എന്നാല്‍ ഇത്രയും പണം എങ്ങനെ അക്കൗണ്ടിലെത്തിയതെന്ന് അന്വേഷിക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരനായ സയീദ് മാലിക്ക് ബുര്‍ഹാനും കുടുംബവും വിവരമറിയുന്നത്. ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുന്നതിനിടെയായിരുന്നു ഭാര്യ റിഹാനയുടെ അക്കൗണ്ടില്‍ പണം വന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതെന്ന് സയീദ് പറഞ്ഞു.

ഡിസംബര്‍ രണ്ടിന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഒരു വലിയ തുക ഭാര്യയുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്ന് മാത്രമായിരുന്നു അന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്ന് ആധാര്‍ കാര്‍ഡും എടുത്ത് ഭാര്യയെയും കൂട്ടി ബാങ്കിലേക്ക് വരാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്കിലെത്തിയ തന്നോട് നിരവധി രേഖകളില്‍ ഒപ്പിടാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും താന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും സയീദ് പറഞ്ഞു.

ഭാര്യയുടെ അക്കൗണ്ടില്‍ 30 കോടിയുടെ നിക്ഷേപം കണ്ട ഞെട്ടലില്‍ ഒരു പൂക്കച്ചവടക്കാരന്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഭാര്യ റിഹാനയുടെ ജന്‍ധന്‍ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് 60 രൂപമാത്രമായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി ഇത്രയും തുക അക്കൗണ്ടില്‍ കണ്ടതിന് പിന്നാലെ വിവരം ആദായനികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു. അതേസമയം, മാസങ്ങള്‍ക്കുമുമ്പ് താന്‍ ഓണ്‍ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയിരുന്നു. തുടര്‍ന്ന് കമ്പനി എക്‌സിക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സമ്മാനം ലഭിക്കണമെങ്കില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്ന് ഫോണില്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് താന്‍ ബാങ്ക് വിവരങ്ങള്‍ നല്‍കിയതായും സയീദ് വെളിപ്പെടുത്തി.

സയീദിന്റെ പരാതിയില്‍ ചന്നപട്ടണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ അക്കൗണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

Keywords:  Bangalore, News, National, Bank, Police, Case, Wife, Enquiry, Account,  Flower Vendor, Shocked, Karnataka Flower Vendor Shocked After Rs 30 Crore Credited To Wife's Account
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia