SWISS-TOWER 24/07/2023

Suspended | കോളജ് വിശ്രമമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച് വിദ്യാര്‍ഥിനിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി; 3 പെണ്‍കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തു

 


ADVERTISEMENT

ഉടുപ്പി: (www.kvartha.com) കോളജ് വിശ്രമമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച് വിദ്യാര്‍ഥിനിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന സംഭവത്തിന് പിന്നാലെ മൂന്ന് പെണ്‍കുട്ടികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉടുപ്പിയിലെ നേത്ര ജ്യോതി കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് കോളജ് ഡയറക്ടര്‍ രശ്മി കൃഷ്ണ പറഞ്ഞു. 
Aster mims 04/11/2022

കുട്ടി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും കോളജ് അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി. വിദ്യാര്‍ഥിനികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. 

Suspended | കോളജ് വിശ്രമമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച് വിദ്യാര്‍ഥിനിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി; 3 പെണ്‍കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തു

തൊട്ടടുത്ത ദിവസം തന്നെ വിദ്യാര്‍ഥികള്‍ക്കെതിരെ കോളജ് അധികൃതര്‍ നടപടിയെടുത്തു. കോളജില്‍ മൊബൈല്‍ ഫോണിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ കോളജില്‍ ഫോണ്‍ കൊണ്ടുവന്നതിനും വീഡിയോ ചിത്രീകരിച്ചതിനുമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി.

പൊലീസ് പറയുന്നത്: സഹപാഠിയുടെ വീഡിയോ ചിത്രീകരിച്ച വിവരം ഇവര്‍ തന്നെയാണ് പുറത്തുപറഞ്ഞത്. മറ്റൊരാളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അബദ്ധത്തിലാണ്  വീഡിയോ ചിത്രീകരിച്ചതെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. അവരുടെ മുന്നില്‍ വെച്ചുതന്നെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി പെണ്‍കുട്ടികള്‍ പറയുന്നു. എന്നാല്‍ കുട്ടി ഇക്കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും അവര്‍ കോളജ് അധികൃതരെ അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. 

Keywords: News, National, Karnataka, Suspended, Student, Police, Karnataka: 3 Girls Suspended For Taking Video Of Student.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia