കാന്തപുരത്തിന്റെ കര്‍ണാടക യാത്രക്ക് പ്രൗഢോജ്ജ്വല തുടക്കം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുല്‍ബര്‍ഗ(കര്‍ണാടക): (www.kvartha.com 25.10.2014) അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ കര്‍ണാടക യാത്രക്ക് പ്രൗഢോജ്ജ്വല തുടക്കം. 'മാനവകുലത്തെ ആദരിക്കുക' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച കര്‍ണാടക യാത്ര വൈകിട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് ലോക്‌സഭാ അധ്യക്ഷന്‍ മല്ലികാര്‍ജുന കാര്‍ഗെ എം.പി ഉദ്ഘാടനം ചെയ്തു.

ഗുല്‍ബര്‍ഗയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. നവംബര്‍ രണ്ടിന് മംഗലാപുരത്താണ് കര്‍ണാടക യാത്ര സമാപിക്കുന്നത്. 150 സ്ഥിരാംഗങ്ങള്‍ക്കു പുറമെ രാഷ്ട്രീയ, സാംസ്‌കാരിക, മത വേദികളിലെ ദേശീയ - സംസ്ഥാന നേതാക്കള്‍ പ്രഭാഷകരായെത്തും.

ജനനായകനെ വരവേല്‍ക്കുന്നതിന് വന്‍ സജ്ജീകരണമാണ് കര്‍ണാടയിലുടനീളം ഒരുക്കിയിട്ടുള്ളത്. യാത്രക്ക് സ്വാഗതമോതി കമാനങ്ങള്‍, കൊടി തോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചാരണങ്ങള്‍ നിറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

വൈകിട്ട് നാല് മണിക്ക് ഗുല്‍ബര്‍ഗ ഖാജാ ബന്തേവാസ് മഖാം സിയാറത്തോടെയാണ് യാത്രക്ക് തുടക്കമായത്. ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ കുറാ സിയാറത്തിന് നേതൃത്വം നല്‍കി. കര്‍ണാടക യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ബന്ദേനവാസ് സജ്ജാദെ നശീല്‍ സയ്യിദ് ഖുസ്‌റോ അല്‍ ഹുസൈനി അധ്യക്ഷത വഹിച്ചു. മന്ത്രി ഖമറുല്‍ ഇസ്ലാം ' കാന്തപുരം കാലത്തിന്റെ കാവലാള്‍' ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചു. മൗലാനാ മുഫ്തി സ്വാദിഖലി ചിശ്തി മലേഗാവ്, എം അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ, കുടക് ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് മുഹമ്മദ് മുസ്്‌ലിയാര്‍ എടപ്പലംസ ഇഖ്ബാല്‍ അഹമദ് സര്‍ദഗി തുടങ്ങിയ പ്രമുഖ പണ്ഡിതര്‍ സംസാരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, ആഭ്യന്തര മന്ത്രി കെ.കെ ജോര്‍ജ്ജ്, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പ്രഹ്ലാദ് ജോഷി, എച്ച് വിശ്വനാഥ്, ഗതാഗത മന്ത്രി രാംലിംഗ റെഡ്ഢി, നിയമ മന്ത്രി ഡി.പി ജയചന്ദ്ര തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും. ഒക്ടോബര്‍ 26ന് ബീജാപൂര്‍, ബഗള്‍കോട്ട്, ഹുബ്ലി. 27ന് ഗദാഗ്, ബെല്ലാരി, ധാവനഗരെ. 28ന് ഹാവേരി, ഷിമോഗ, 29ന് ബട്കല്‍ ഉടുപ്പി. 30ന് ചിക്കമാംഗളൂര്‍, ഹാസല്‍, തുംകൂര്‍, 31ന് ബാംഗളൂരു. നവംബര്‍ ഒന്നിന് രാംനഗര്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം രണ്ടിന് വൈകിട്ട് മൂന്ന് മണിക്ക് മംഗലാപുരം നെഹ്‌റു മൈതാനിയില്‍ സമാപന മഹാ സമ്മേളനം നടക്കും.

കാന്തപുരത്തിന്റെ കര്‍ണാടക യാത്രക്ക് പ്രൗഢോജ്ജ്വല തുടക്കം

സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. യേനപ്പോയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ മുഖ്യാതിഥി അയിരിക്കും. സയ്യിദ് ബാഫഖി, കെ.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഖലീലുല്‍ ബുഖാരി, എ.കെ അബ്ദുര്‍ റഹിമാന്‍ മുസ്ലിയാര്‍, പൊന്മല അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്രാഹീം മുസ്്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍, പേജാര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥ ശ്രീ പാഥലു, മംഗലാപുരം ബിഷപ്പ്, മന്ത്രി യു.ടി ഖാദര്‍, മന്ത്രി ബിരാമനാഥ റൈ, എം.പി നളിന്‍ കുമാര്‍ കട്ടീല്‍, എം.എല്‍.എ മൊയ്തീന്‍ ബാവ, ഉള്ളാള്‍ ദര്‍ഗ പ്രസിഡണ്ട് യു.എസ് ഹംസ ഹാജി സംബന്ധിക്കും. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ ബോധവത്ക്കരണവുമായി കടന്ന് പോവുന്ന കര്‍ണാടക യാത്ര മത സൗഹാര്‍ദം വളര്‍ത്തുന്നതിനുള്ള ക്രിയാത്മക കൂട്ടായ്മക്ക് വേദിയാവും.

കര്‍ണാടകയില്‍ സമന്വയ വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് ഈ കാലയളവില്‍ തുടക്കം കുറിക്കും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി ദഅ്‌വത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന യാത്ര കര്‍ണാടക എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ മുന്നോടിയായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്ക് കര്‍ണാടക യാത്രക്ക് ബീജാപൂരില്‍ സ്വീകരണം നല്‍കും. വൈകിട്ട് നാല് മണിക്ക് ബഗല്‍കോട്ട്, രാത്രി ഒമ്പതിന് ഹുബ്ലി എന്നിവിടങ്ങളിലും സ്വീകരണ സമ്മേളനങ്ങള്‍ നടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kanthapuram A.P.Aboobaker Musliyar, National, Karnataka, Karnataka Yatra. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script