കന്നട നടി സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com 30.09.2021) കന്നട നടി സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ കുമ്പളഗോടു സണ്‍വര്‍ത് അപാര്‍ട്‌മെന്റിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. 

സൗജന്യയുടെ ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും കുറിപ്പില്‍ പറയുന്നു. കുടക് ജില്ലയിലെ കുശലനഗര്‍ സ്വദേശിനിയാണ് സൗജന്യ. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കന്നട നടി സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Bangalore, News, National, Actress, Found Dead, Death, Kannada Serial Actress Soujanya
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia