മലയാളത്തിന് അഭിമാനം; കെ ജി ബാലകൃഷ്ണന് ശേഷം ദളിത് ചീഫ് ജസ്റ്റിസ്; ബി ആർ ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു


● രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
● ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിൻഗാമിയാണ് ഗവായ്.
● ആറു മാസം ചീഫ് ജസ്റ്റിസ് പദവിയിൽ തുടരാം.
● മഹാരാഷ്ട്രയിലെ അമ്രാവതി സ്വദേശിയാണ്.
● 1985-ലാണ് അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ചത്.
● 2019-ലാണ് സുപ്രീം കോടതി ജഡ്ജായത്.
ന്യൂഡല്‍ഹി: (KVARTHA) ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചതിനെ തുടർന്നാണ് ബി.ആർ. ഗവായ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
ജസ്റ്റിസ് ഗവായ്ക്ക് ആറ് മാസക്കാലം ഈ പദവിയിൽ തുടരാനാകും. നവംബറിൽ അദ്ദേഹം വിരമിക്കും. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ഗവായ്.
മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ അദ്ദേഹം 1985-ലാണ് അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജും മുൻ അഡ്വക്കേറ്റ് ജനറലുമായ രാജാ ഭോൺസലെയ്‌ക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം, 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലേക്ക് മാറി. 1992 ഓഗസ്റ്റിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും തുടർന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2000-ൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2019-ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജായി നിയമിതനാകുന്നത്.
ജസ്റ്റിസ് ബി.ആര്‍. ഗവായുടെ നിയമനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. നിയമനം നീതിന്യായ വ്യവസ്ഥയില്‍ എന്ത് മാറ്റങ്ങള്‍ കൊണ്ടുവരും? വാർത്ത ഷെയർ ചെയ്യുക.
Article Summary: Justice B.R. Gavai was sworn in as the 52nd Chief Justice of India. The ceremony took place at Rashtrapati Bhavan, where President Droupadi Murmu administered the oath. Gavai is the second Dalit Chief Justice of India, following Justice K.G. Balakrishnan.
#ChiefJusticeOfIndia, #JusticeGavai, #SupremeCourt, #DalitJustice, #IndiaNews, #LegalNews