Shot Dead | ബീഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

 


പട്‌ന: (www.kvartha.com) ബീഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ദെനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്‌പോണ്ടന്റ് വിമല്‍ കുമാര്‍ യാദവാണ് മരിച്ചത്. വെള്ളിയാഴ്ച (18.08.2023) പുലര്‍ചെയാണ് സംഭവം നടന്നത്. 

പൊലീസ് പറയുന്നത്: റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം വിമല്‍ കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബൈകുകളിലാണ് സംഘം വിമല്‍കുമാറിന്റെ വീട്ടിലെത്തിയത്. വെടിയേറ്റ് വീണ വിമല്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Shot Dead | ബീഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Keywords: Bihar, News, National, Shot Dead, Journalist, Vimal Kumar, Journalist shot dead in Bihar's Araria.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia