Girl Injured | 'വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി'; യുവാവ് അറസ്റ്റില്‍
ADVERTISEMENT
റാഞ്ചി: (www.kvartha.com) ജാര്‍ഖണ്ഡിലെ ധുംക ജില്ലയില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഫൂലോ ജനോ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ചെയാണ് സംഭവം. ജാര്‍മുണ്ടി പ്രദേശത്തെ ഭാല്‍ക്കി ഗ്രാമത്തിലെ 22കാരിക്കാണ് പരിക്കേറ്റത്.
പെണ്‍കുട്ടി ഉറങ്ങുന്നതിനിടെ വീട്ടില്‍കയറി തീകൊളുത്തുകയായിരുന്നു. വിവാഹിതായ ആളാണ് പ്രതിയെന്ന് ജര്‍മുണ്ടി സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ (എസ്ഡിപിഒ) ശിവേന്ദര്‍ ഠാകൂര്‍ വ്യക്തമാക്കി.
Keywords: News, National, Girl, Police, Marriage, Injured, Jharkhand: Rejecting marriage proposal; Girl injured by man.

