147 യാത്രക്കാരുമായി പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം ഹൈദരാബാദില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്തു

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 03.12.2016) കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനം അടിയന്തിരമായി ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. എസ് 2 5364 നമ്പര്‍ വിമാനമാണ് ഹൈഡ്രോളിക് സിസ്റ്റത്തിലെ തകരാര്‍ മൂലം അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്.

147 യാത്രക്കാരുമായി പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം ഹൈദരാബാദില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്തു


147 യാത്രക്കാരും, എട്ട് ജീവനക്കാരും അടക്കം 155 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 8.36നാണ്  പൈലറ്റ്  എയർ ട്രാഫിക് കൺട്രോളിലേക്ക് തകരാര്‍ റിപോര്‍ട്ട് ചെയ്തത്. 8.44 ഓടെ വിമാനം ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.


Keywords : New Delhi, Air Plane, National, Jet flight makes emergency landing at Hyderabad airport, all passengers safe.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia