147 യാത്രക്കാരുമായി പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം ഹൈദരാബാദില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്തു
Dec 3, 2016, 23:00 IST
ന്യൂഡല്‍ഹി: (www.kvartha.com 03.12.2016) കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനം അടിയന്തിരമായി ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. എസ് 2 5364 നമ്പര്‍ വിമാനമാണ് ഹൈഡ്രോളിക് സിസ്റ്റത്തിലെ തകരാര്‍ മൂലം അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്.
147 യാത്രക്കാരും, എട്ട് ജീവനക്കാരും അടക്കം 155 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 8.36നാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് തകരാര്‍ റിപോര്‍ട്ട് ചെയ്തത്. 8.44 ഓടെ വിമാനം ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
Keywords : New Delhi, Air Plane, National, Jet flight makes emergency landing at Hyderabad airport, all passengers safe.
Keywords : New Delhi, Air Plane, National, Jet flight makes emergency landing at Hyderabad airport, all passengers safe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.